കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ജിനിയറിങിന് പ്ലസ് ടു മാര്‍ക്ക് പരിഗണിയ്ക്കും

  • By Lakshmi
Google Oneindia Malayalam News

MA Baby
തിരുവനന്തപുരം: 2011 അധ്യയന വര്‍ഷം മുതല്‍ എഞ്ചിനിയറിങ് പ്രവേശനത്തിനു പ്‌ളസ് ടു മാര്‍ക്കു കൂടി പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എംഎ ബേബി അറിയിച്ചു.

50% മാര്‍ക്കാണു പരിഗണിക്കുക. 2012 മുതല്‍ മെഡിക്കല്‍ പ്രവേശനത്തിനും പ്‌ളസ് ടു മാര്‍ക്ക് പരിഗണിക്കാനാണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

2011ലെ എഞ്ചിനിയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പ്രോസ്‌പെക്ടസ് പുറത്തിറക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ പ്രവേശന പരിഷ്‌കരണത്തിന്റെ നിയമനിര്‍മാണം ഈ ബജറ്റ് സമ്മേളനത്തില്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

പട്ടികജാതി, വര്‍ഗ വിദ്യാര്‍ത്ഥികളെ പൊതുപ്രവേശന പരീക്ഷയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കാനായി നിയമനിര്‍മ്മാണം നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി പികെ ശ്രീമതി അറിയിച്ചു. മാര്‍ച്ച് 18നും 19നുമാണ് എഞ്ചിനിയറിങ് പ്രവേശനപരീക്ഷ നടക്കുന്നത്. 20ന് രാവിലെയും ഉച്ചയ്ക്കുമായി മെഡിക്കല്‍ പ്രവേശന പരീക്ഷയും നടക്കും.

സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി ഡിസംബര്‍ 18ന് തിങ്കളാഴ്ച കേരളത്തിലെത്തുമെന്നും എം.എ.ബേബി അറിയിച്ചു.

English summary
Education minister MA Baby on Monday said that from this academic year onwards marks obtained in the plus two exams, along with entrance examination marks, would be considered for engineering admissions, 2011
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X