നീലേശ്വരത്ത് വിഎസിനെ അനുകൂലിച്ച് പോസ്റ്റര്‍
കാസര്‍കോട്: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള സിപിഎം പൊളിറ്റ്ബ്യൂറോ തീരുമാനത്തിനെതിരെ കാസര്‍കോട് നീലേശ്വരത്ത് ബാനര്‍.
വി.എസിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള ബാനര്‍ നീലേശ്വരം ബസ് സ്റ്റാന്‍ഡ്പരിസരത്താണ് സ്ഥാപിച്ചിരിക്കുന്നത്.
സിപിഎമ്മില്‍ വിഭാഗീയത ശക്തിപ്പെട്ടകാലത്ത് പലപ്പോഴും പാര്‍ട്ടി ശക്തി കേന്ദ്രമായ നീലേശ്വരത്തും പരിസര പ്രദേശങ്ങളില്‍ മുമ്പും വി.എസ്. അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
പിബിയില്‍ നിന്ന് തരംതാഴ്ത്തിയപ്പോഴും സുകുമാര്‍ അഴീക്കോടിന്റെ വിവാദ പരാമര്‍ശമുണ്ടായപ്പോഴും സംസ്ഥാനത്ത് ആദ്യം പ്രതിഷേധ പ്രകടനം നടന്നതും ഇവിടെയായിരുന്നു.
ഇതിനിടെ തനിക്കെതിരെ പാര്‍ട്ടിയെടുത്ത തീരുമാനം കേന്ദ്രകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും മുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയ കാര്യം കാണിച്ച് വിഎസ് പിബിയ്ക്ക് തിങ്കളാഴ്ച കത്തയയ്ക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ഏത് പി ബി അംഗമാണ് ഈ വാര്‍ത്ത പുറത്തുവിട്ടതെന്ന് അന്വേഷിച്ച് ആ വ്യക്തിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും കത്തിലുണ്ടാകുമെന്നറിയുന്നു.












Click it and Unblock the Notifications