ടെക്നോപാര്‍ക്കില്‍ വേണ്ടത് കോണ്ടം മെഷീനല്ല
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് കാമ്പസില്‍ കോണ്ടം വെന്‍ഡിങ് മെഷീന് സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാര്‍.
ടെക്നോപാര്‍ക് കാമ്പസില്‍ അത്യാവശ്യമായി വേണ്ടത് മികച്ച ചികില്‍സാ സൗകര്യങ്ങളാണെന്നും കോണ്ടം മെഷിനീകളുല്ലെന്നുമാണ് ഇവിടത്തെ വിവിധ കമ്പനികളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണനലുകള്‍ പറയുന്നത്.
മുഴുവന്‍ സമയ ഡോക്ടര്‍, മെഡിക്കല്‍ ഷോപ്പ് തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിക്കാതെയാണ് ടെക്നോപാര്‍ക്ക് അധികൃതര്‍ കോണ്ടം മെഷീന് സ്ഥാപിക്കുന്നതെന്നാണു വിമര്‍ശനം. കഴിഞ്ഞ ദിവസം ടെക്കികള്‍ക്കിടയില്‍ സ്വകാര്യ ഐടി പോര്‍ട്ടല്‍ നടത്തിയ സര്‍വേയിലാണ് അവര്‍ മനസുതുറന്നത്.
കഴക്കൂട്ടത്തെ ടെക്നോപാര്‍ക്ക് കാമ്പസില്‍ മൂഡ്സ് കോണ്ടം ഉല്പാദകരുമായി ചേര്‍ന്ന് വെന്‍ഡിങ് മെഷീന് സ്ഥാപിക്കാനാണ് ടെക്നോപാര്‍ക്ക് അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിന് ജീവനക്കാര്‍ അനുകൂലമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുന്നതാണ് സര്‍വേഫലം.
പക്ഷേ, കോണ്ടം മെഷീന് വേണ്ടെന്ന് അവര്‍ പറയുന്നില്ല. മുന്‍ഗണന നല്‍കേണ്ടത് അതിനാകരുത് എന്നാണ് ഭൂരിപക്ഷാഭിപ്രായം.
ടെക്നോപാര്‍ക്ക് അധികൃതരുടെ നീക്കം പരിഹാസ്യമാണ്, അവര്‍ക്ക് മുന്‍ഗണന തെറ്റിയിരിക്കുന്നു എന്നാണ് മിക്ക ഐടി കമ്പനികളുടെ സിഇഒമാരും എച്ച്ആര്‍ മാനേജര്‍മാരും പ്രതികരിച്ചത്.
കാല് ലക്ഷത്തോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. എന്തെങ്കിലും ഒരു അപകടമോ പരിക്കോ പറ്റിയാല്‍ പ്രാഥമിക ചികില്ഡസ നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനു മുമ്പ് കോണ്ടം മെഷീനെക്കുറിച്ചു ചിന്തിക്കുന്നത് മനസിലാകുന്നില്ലെന്നാണു ഭൂരിപക്ഷം പേരും പ്രതികരിച്ചത്.
സാനിറ്ററി നാക്പിന്‍ അടക്കം സ്ത്രീകള്‍ക്ക് അത്യാവശ്യമായ പലവസ്തുക്കളും ഇവിടെ കിട്ടാനില്ലെന്നും ഇതിന് മുമ്പേ വെയ്ക്കേണ്ടത് കോണ്ടം മെഷീന് ആണോയെന്നുമാണ് വനിതാ ടെക്കികളുടെ ചോദ്യം.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications