കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെക്‌നോപാര്‍ക്കില്‍ വേണ്ടത് കോണ്ടം മെഷീനല്ല

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് കാമ്പസില്‍ കോണ്ടം വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാര്‍.

ടെക്‌നോപാര്‍ക് കാമ്പസില്‍ അത്യാവശ്യമായി വേണ്ടത് മികച്ച ചികില്‍സാ സൗകര്യങ്ങളാണെന്നും കോണ്ടം മെഷിനീകളുല്ലെന്നുമാണ് ഇവിടത്തെ വിവിധ കമ്പനികളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണനലുകള്‍ പറയുന്നത്.

മുഴുവന്‍ സമയ ഡോക്ടര്‍, മെഡിക്കല്‍ ഷോപ്പ് തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിക്കാതെയാണ് ടെക്‌നോപാര്‍ക്ക് അധികൃതര്‍ കോണ്ടം മെഷീന്‍ സ്ഥാപിക്കുന്നതെന്നാണു വിമര്‍ശനം. കഴിഞ്ഞ ദിവസം ടെക്കികള്‍ക്കിടയില്‍ സ്വകാര്യ ഐടി പോര്‍ട്ടല്‍ നടത്തിയ സര്‍വേയിലാണ് അവര്‍ മനസുതുറന്നത്.

കഴക്കൂട്ടത്തെ ടെക്‌നോപാര്‍ക്ക് കാമ്പസില്‍ മൂഡ്‌സ് കോണ്ടം ഉല്പാദകരുമായി ചേര്‍ന്ന് വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കാനാണ് ടെക്‌നോപാര്‍ക്ക് അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിന് ജീവനക്കാര്‍ അനുകൂലമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുന്നതാണ് സര്‍വേഫലം.

പക്ഷേ, കോണ്ടം മെഷീന്‍ വേണ്ടെന്ന് അവര്‍ പറയുന്നില്ല. മുന്‍ഗണന നല്‍കേണ്ടത് അതിനാകരുത് എന്നാണ് ഭൂരിപക്ഷാഭിപ്രായം.

ടെക്‌നോപാര്‍ക്ക് അധികൃതരുടെ നീക്കം പരിഹാസ്യമാണ്, അവര്‍ക്ക് മുന്‍ഗണന തെറ്റിയിരിക്കുന്നു എന്നാണ് മിക്ക ഐടി കമ്പനികളുടെ സിഇഒമാരും എച്ച്ആര്‍ മാനേജര്‍മാരും പ്രതികരിച്ചത്.

കാല്‍ ലക്ഷത്തോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. എന്തെങ്കിലും ഒരു അപകടമോ പരിക്കോ പറ്റിയാല്‍ പ്രാഥമിക ചികില്ഡസ നല്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനു മുമ്പ് കോണ്ടം മെഷീനെക്കുറിച്ചു ചിന്തിക്കുന്നത് മനസിലാകുന്നില്ലെന്നാണു ഭൂരിപക്ഷം പേരും പ്രതികരിച്ചത്.

സാനിറ്ററി നാക്പിന്‍ അടക്കം സ്ത്രീകള്‍ക്ക് അത്യാവശ്യമായ പലവസ്തുക്കളും ഇവിടെ കിട്ടാനില്ലെന്നും ഇതിന് മുമ്പേ വെയ്‌ക്കേണ്ടത് കോണ്ടം മെഷീന്‍ ആണോയെന്നുമാണ് വനിതാ ടെക്കികളുടെ ചോദ്യം.

English summary
Techies at the Technopark in Trivananthapuram said that they mainly want better medical facilities like a medical shop and the services of a full time doctor than a condom vending machine.Most techies are also irked by the decision to set up a condom shop when basic first-aid services are not available in Technopark,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X