എആര്‍ റഹ്മാനെ ഇത്തവണ ഭാഗ്യം തുണച്ചില്ല

ദി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിനാണ് 2011ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരം ലഭിച്ചത്. മികച്ച ചിത്രത്തിനടക്കമുള്ള നാല് പുരസ്‌കാരങ്ങള്‍ ദി സോഷ്യല്‍ നെറ്റ് വര്‍ക്കിന് ലഭിച്ചു.
സ്‌ളംഡോഗ് മില്യനയര്‍ ഫെയിം ഡാനി ബോയിലിന്റെ '127 അവേഴ്‌സിലെ സംഗീതത്തിന് റഹ്മാനും പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ പട്ടികയിലുണ്ടായിരുന്നു.
ഇതേ ചിത്രത്തിലെ 'ഇഫ് ഐ റൈസ്' എന്ന ഗാനത്തിന് കഴിഞ്ഞ ദിവസമാണ് ക്രിട്ടിക്‌സ് ചോയിസ് അവാര്‍ഡ് റഹ്മാനെ തേടിയെത്തിയത്.
രണ്ടുവര്‍ഷം മുമ്പ് സ്‌ളം ഡോഗ് മില്യനയറിലെ സംഗീതത്തിലൂടെയാണ് റഹ്മാന്‍ ഗോള്‍ഡന്‍ ഗോബ് പുരസ്‌കാരം ആദ്യമായി ഇന്ത്യയിലെത്തിച്ചത്.












Click it and Unblock the Notifications