എന്‍ബിസി ഗണേശ ഭഗവാനെ പരിഹസിച്ചു
ന്യൂയോര്‍ക്ക്: പ്രമുഖ ടിവി ചാനലായ എന്‍ബിസി ഗണേശ ഭഗവാനെ പരിഹസിച്ചെന്ന ആരോപണവുമായി യുഎസിലെ നുവാഡുവിലുള്ള ഹിന്ദുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ഗണപതി ഭഗവാനെ പരിഹസിക്കുന്ന ഒരു പരിപാടി എന്‍ബിസി സംപ്രേഷണം ചെയ്തുവെന്നാണ് ആരോപണം. പരിപാടി സംപ്രേക്ഷണം ചെയ്ത ചാനലും നടന്‍ ജിം കാരിയും അടക്കമുള്ളവര്‍ ഖേദപ്രകടനം നടത്തണമെന്നാണ് വിവിധ ഹിന്ദു സംഘടനകള്‍ ആവശ്യപ്പെടുന്നത്.
ജനുവരി എട്ടിന് സാറ്റര്‍ഡേ നൈറ്റ് ലൈവ് പരിപാടിയില്‍ ഗണേശന്റെ ഉഗ്രകോപം എന്ന ശീര്‍ഷകത്തില്‍ വന്ന സ്‌കിറ്റാണ് വിവാദമായത്.
ജിം കാരിയും കീനന്‍ തോംസണും ചേര്‍ന്ന് ഒരു സെക്ഷ്വല്‍ ടെക്‌നിക്ക് അവതരിപ്പിക്കുമ്പോഴാണ് ഗണപതിയുടെ തുമ്പിക്കൈയ്യും കുടവയറുമെല്ലാം പരിഹാസത്തിനു പാത്രമായത്.
ഗണപതിയെ പരിഹസിച്ചുകൊണ്ടുള്ള പരിപാടി തുടര്‍ന്ന് സംപ്രേക്ഷണം ചെയ്യുന്നത് തടയണമെന്ന് യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം അധ്യക്ഷന്‍ രാജന്‍ സെഡ് ആവശ്യപ്പെട്ടു.
ഹിന്ദുക്കള്‍ വലിയ വലിയ ക്ഷേത്രങ്ങളിലും വീട്ടിലെ പൂജാമുറികളിലും കുടിയിരുത്തി ആരാധിക്കുന്ന ദൈവത്തെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച ഹിന്ദു സമൂഹം ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നും വ്യക്തമാക്കി.












Click it and Unblock the Notifications