മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഈ മാസം
തിരുവനന്തപുരം: ബിഎസ്എന്‍എല്‍ കേരളത്തില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം ഉടന്‍ ലഭ്യമാക്കും. ഇപ്പോള്‍ ഉപയോഗിയ്ക്കുന്ന നമ്പര്‍ നിലനിറുത്തിക്കൊണ്ട് മൊബൈല്‍ സേവന ദാതാവിനെ മാറ്റാനാവുന്നതാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി.
ജനുവരി അവസാനം ബിഎസ് എന്‍എല്‍ ഈ സൗകര്യം ഏര്‍പ്പെടുത്തും. ഇതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ബിഎസ്എന്‍എല്‍ പൂര്‍ത്തിയാക്കുകയാണ്. മറ്റ് സേവന ദാതാക്കളില്‍ നിന്ന് ബിഎസ്എന്‍ എല്ലിലേയ്ക്ക് മാറുന്നവര്‍ക്ക് ഒട്ടേറെ ഇളവുകള്‍ നല്‍കാന്‍ ഉദ്ദേശിയ്ക്കുന്നുണ്ട്.
പോര്‍ട്ട് ഇന്‍ ചാര്‍ജില്‍ ഇളവ് നല്‍കുന്നതോടെപ്പം പഴയ നമ്പര്‍ തന്നെ അനുവദിച്ച് ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ് സൗജന്യമായി നല്‍കും. ഇതിനു പുറമേ 100 രൂപയുടെ സൗജന്യ സംസാരസമയവും അഞ്ചു ജി.ബി.യുടെ ജി.പി.ആര്‍.എസ്. ഇന്‍റര്‍ നെറ്റ് ഒരു മാസത്തെ സൗജന്യ ഉപയോഗവും അനുവദിക്കും. എല്ലാ പോസ്റ്റ്‌പെയ്ഡ് പോര്‍ട്ട് ഇന്‍ വരിക്കാര്‍ക്കും സൗജന്യ ആക്ടിവേഷനു പുറമേ നിശ്ചിത ചാര്‍ജില്‍ ആദ്യമാസം 50 ശതമാനം റിബേറ്റ് അനുവദിക്കും. ഈ സംവിധാനത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ എംഎന്‍പി എന്ന് ടൈപ്പ് ചെയ്ത് ഇപ്പോഴത്തെ മൊബൈല്‍ നമ്പറും ചേര്‍ത്ത് 9447510500 എന്ന നമ്പറിലേക്ക് എസ്.എം.എസ്. അയച്ചാല്‍ മതി.


Click it and Unblock the Notifications