Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസക് അന്വേഷണത്തെ ഭയക്കുന്നു: ഉമ്മന്‍ചാണ്ടി

Oommen Chandy
പെരിന്തല്‍മണ്ണ: ലോട്ടറി കേസില്‍ സിബിഐ അന്വേഷണത്തെ ധനമന്ത്രി തോമസ് ഐസക് ഭയപ്പെടുന്നുവെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി.

ആവശ്യമെങ്കില്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ലോട്ടറി ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോട്ടറി പ്രശ്‌നത്തില്‍ 2006ല്‍ സിബിഐ അന്വേഷണം ആകാമെന്നു പറഞ്ഞ ധനകാര്യമന്ത്രി നാലുവര്‍ഷം ആ വകുപ്പ് കൈകാര്യംചെയ്തശേഷം ഇപ്പോള്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്തിനാണെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

കേരളമോചനയാത്രയ്ക്കിടെ പെരിന്തല്‍മണ്ണയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിലവര്‍ധന പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടതൊന്നും ചെയ്യാതെ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറഞ്ഞതു കൊണ്ടു കാര്യമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+