കോട്ടയം വഴി ജനശതാബ്ദി 20 മുതല്‍
തിരുവനനതപുരം: കോട്ടയം വഴിയുള്ള കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് ജനവരി 20 മുതല്‍ ഓടിത്തുടങ്ങും. രാവിലെ 6.15ന് കോഴിക്കോട്ടുനിന്ന് യാത്രയാരംഭിക്കുന്ന വണ്ടി ഉച്ചയ്ക്ക് 1.45 മണിയോടെ തിരുവനന്തപുരത്തെത്തും. തിരിച്ച് ഉച്ചയ്ക്ക് 2.20ന് യാത്ര പുറപ്പെട്ട് രാത്രി 10.00ന് കോഴിക്കോട്ട് തിരിച്ചെത്തും. ആഴ്ചയില്‍ അഞ്ചു ദിവസമാണ് സര്‍വീസ്.
ജനുവരി 20 വ്യാഴാഴ്ച ഓടുന്ന ആദ്യ സ്‌പെഷല്‍ ട്രെയിന്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ.അഹമ്മദ് രാവിലെ 10 മണിക്ക് കോഴിക്കോട് സ്റ്റേഷനില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന ട്രെയിന്‍ (12081) ബുധന്‍, ശനി എന്നീ ദിവസങ്ങളില്‍ ഓടില്ല. തിരുവനന്തപുരം-കോഴിക്കോട് (12082) ട്രെയിന്‍ ചൊവ്വ, വെള്ളി ദിവസങ്ങള്‍ ഓടില്ല. കോഴിക്കോടിനും തിരുവനന്തപുരത്തിനും ഇടയില്‍ തീവണ്ടിയ്ക്ക് ഏഴ് സ്റ്റോപ്പുകളുണ്ട്. തിരൂര്‍, ഷൊറണൂര്‍, തൃശ്ശൂര്‍, എറണാകുളം ടൗണ്‍ (നോര്‍ത്ത്), കോട്ടയം, കായംകുളം, കൊല്ലം എന്നിവയാണ് സ്റ്റോപ്പുകള്‍. കോഴിക്കോട്ടുനിന്ന് 7.30 മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്ത് എത്തും. എന്നാല്‍ തിരുവനന്തപുരതത്ത് നിന്ന് കോഴോക്കോട്ടേയ്ക്ക് 7.45 മണിയ്ക്കൂറെടുക്കും. ഈ തീവണ്ടിയുടെ ബുക്കിംഗ് എന്ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.












Click it and Unblock the Notifications