17കാരിയെ മാനഭംഗപ്പെടുത്തി നഗ്നയാക്കി നടത്തി
വെഹരി(പാകിസ്താന്‍):17കാരിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയും പൊതുസ്ഥലത്ത് നഗ്നയായി നടത്തുകയും ചെയ്തു.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ വെഹരിയിലാണ് ജന്മിയുടെ ആവശ്യം നിരാകരിച്ച പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. വീട്ടില്‍ തനിച്ചായിരുന്നപ്പോഴാണ് അഞ്ചു യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ത്ട്ടിക്കൊണ്ടുപോയി മാനഭംഗത്തിനിരയാക്കിയത്.
സംഘത്തിലെ ഇജാസ് എന്ന ജന്മിപുത്രന്‍ ഏറെക്കാലമായി പെണ്‍കുട്ടിയുടെ പുറകെ നടക്കുകയായിരുന്നുവെന്നും അവള്‍ വഴങ്ങില്ലെന്ന് കണ്ടപ്പോഴാണ് കടുംകൈയ്ക്ക് മുതിര്‍ന്നതെന്നും നാട്ടുകാര്‍ പറയുന്നു.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ സഹോദരനെ കൊല്ലുമെന്ന് പറഞ്ഞ് ഇജാസ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. ജനുവരി 15ന് ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്.
മാനഭംഗത്തിന്‌ശേഷം പെണ്‍കുട്ടിയെ നഗ്നയാക്കി റോഡില്‍ നടത്തിയ യുവാക്കള്‍ ഇവള്‍ തങ്ങളുടെ സ്വത്താണെന്ന് വിളിച്ചുകൂവുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. യുവാക്കളുടെ പക്കല്‍ ആയുധങ്ങളുണ്ടായിരുന്നതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ജനം പറയുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടിയും സഹോദരനും വൃദ്ധരായ ബന്ധുക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. ഇവരുടെ മാതാപിതക്കള്‍ നേരത്തെ മരിച്ചതാണ്. സംഘത്തിനെതിരെ കുട്ടിയുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.












Click it and Unblock the Notifications