ഏറ്റവും കൂടുതല്‍ വിമാനം റദ്ദാക്കിയത് ജെറ്റ്ലൈറ്റ്
മുംബൈ: 2010 ല്‍ ഏറ്റവും കൂടുതല്‍ വിമാനം റദ്ദാക്കിയ ദുഷ് പേര് ജെറ്റ് ലൈറ്റിന്. ജെറ്റ് എയര്‍ വേസിന്റെ ചെലവുകുറഞ്ഞ വിമാന സര്‍വീസാണ് ജെറ്റ് ലൈറ്റ്.
2010 ഡിസംബര്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയത് സ്പൈസ് ജെറ്റ് ആണ്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് പൊതു മേഘലാ സ്ഥാപനമായ എയര്‍ ഇന്ത്യയ്ക്ക് അഭിമാനിയ്ക്കാം. 10,000 ല്‍ ഒരാള്‍ മാത്രമേ എയര്‍ ഇന്ത്യയെക്കുറിച്ച് പരാതി ഉന്നയിച്ചിട്ടുള്ളു.
ഏറ്റവും കൂടുതല്‍ പരാതി ഉണ്ടായത് ഗോ എയറിന്റെ സേവനത്തെ കുറിച്ചാണ്. ജെറ്റ് ലൈറ്റിന്റെ കാന്‍സലേഷന്‍ റേറ്റ് 2010 ല്‍ 5.8 ശതമാനം ആയിരുന്നു. എന്നാല്‍ വ്യോമ ഗതാഗത രംഗത്തെ ശരാശരി റദ്ദാക്കല്‍ 2.3 ശതമാനമാണ്. പാരമൗണ്ട് എയര്‍ലൈന്‍സ് 5.4 ശതമാനം സര്‍വീസുകളാണ് റദ്ദാക്കിയത്. ജെറ്റ് എയര്‍വേസ് 3.4 ശതമാനം വിമാനങ്ങള്‍ റദ്ദാക്കി.
ഏറ്റവും കുറച്ച് വിമാന സര്‍വീസുകള്‍ റദ്ദാക്കിയ ഖ്യാതി ഇന്‍ഡിഗൊയ്ക്കാണ്. ഇത് 0.08 ശതമാനം മാത്രമാണ്.
അടുത്ത തവണ വിമാന യാത്ര ബുക്ക് ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടി കണക്കിലെടുത്താവട്ടെ ഏത് വിമാന സര്‍വീസ് വേണമെന്ന തീരുമാനം.












Click it and Unblock the Notifications