കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി എന്ത്? എങ്ങനെ?

  • By Lakshmi
Google Oneindia Malayalam News

Mobile Phone
പഴയ മൊബൈല്‍ നമ്പര്‍ നിലനിര്‍ത്തികൊണ്ട് പുതിയ സേവനദാതാവിനെ(വോഡഫോണ്‍, എയര്‍ടെല്‍, ഐഡിയ, ബിഎസ്എന്‍എല്‍ തുടങ്ങിയ സേവനങ്ങള്‍) സ്വീകരിക്കുന്നതിനെയാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റ് എന്നുപറയുന്നത്.

ജനുവരിയോടെ ഇന്ത്യയില്‍ ഈ സൗകര്യം വരാന്‍ പോവുകയാണ്. പഴയ മൊബൈല്‍ നമ്പര്‍ നിലനിര്‍ത്തികൊണ്ട് പുതിയ സേവനദാതാവിനെ സ്വീകരിക്കുന്നതിന് പോര്‍ട്ടിംഗ് എന്നുപറയും. പോര്‍ട്ടിംഗ് ചെയ്യണമെങ്കില്‍ നിലവിലുളള സേവനദാതാവില്‍നിന്ന് യുണീക് പോര്‍ട്ടിംഗ് കോഡ് (യു.പി.സി) നേടേണ്ടതുണ്ട്.

പാര്‍ട്ട് എന്ന് മൊബൈലില്‍ ടൈപ്പ് ചെയ്ത് അതിനു ശേഷം ഒരക്ഷരത്തിനുള്ള സ്ഥലം വിട്ട് (സ്‌പെയ്‌സ് നല്‍കി) നിലവിലുള്ള മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്താല്‍ നിമിഷങ്ങള്‍ക്കകം 1901 എന്ന നമ്പറില്‍നിന്നു മറുപടിയായി യുപിസി ലഭിക്കും.

ഈ കോഡും നിങ്ങളുെട തിരിച്ചറിയല്‍ രേഖകളും പുതിയ കണക്ഷന് ആവശ്യമായ മറ്റു രേഖകളുമായി പോര്‍ട്ടിംഗ് സേവനം നല്‍കുന്ന ഡീലറെ സമീപിച്ചാല്‍ ദിവസങ്ങള്‍ക്കകം സേവനദാതാവിനെ മാറാന്‍ കഴിയും. പരമാവധി 19 രൂപയാണു പോര്‍ട്ടിംഗ് ചാര്‍ജ്.

പോര്‍ട്ടിംഗ് പ്രക്രിയ പൂര്‍ത്തീകരിക്കുംവരെ പഴയ കണക്ഷന്‍ ഉപയോഗിക്കാം. പോര്‍ട്ടിംഗ് പൂര്‍ത്തിയാക്കുന്ന തീയതിയും സമയവും എസ്എംഎസിലൂടെ അറിയിക്കും. പോര്‍ട്ടിംഗ് നടപടിയുടെ അവസാനഘട്ടത്തില്‍ രണ്ടു മണിക്കൂറുകള്‍ മൊബൈല്‍ ഫോണില്‍ വേസനം ലഭിക്കില്ല.

അര്‍ധരാത്രിക്കും പുലര്‍ച്ചെ അഞ്ചിനുമിടയിലായിരിക്കും ഈ നോ സര്‍വീസ് പീരിഡ്, അതിനാല്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരില്ല. ഈ സമയം കഴിയുമ്പോള്‍ പുതിയ സിംകാര്‍ഡ് ഉപയോഗിക്കാം. ഇതോടെ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയ ടെലികോം കമ്പനിയുടെ സേവനം ലഭിച്ചുതുടങ്ങും.

ഇതിനുള്ള വ്യവസ്ഥകള്‍

1. അപേക്ഷ നല്‍കി നാലു ദിവസത്തിനകം മാത്രമേ പോര്‍ട്ടിംഗ് നടക്കുകയുള്ളു

2 ഒരു തവണ പോര്‍ട്ടിംഗ് നടത്തിയാല്‍ അടുത്തത് 90 ദിവസം കഴിഞ്ഞുമാത്രം. (ആദ്യ പോര്‍ട്ടിംഗാണെങ്കില്‍ കണക്ഷന്‍ പ്രവര്‍ത്തനക്ഷമമായി 90 ദിവസം കഴിയണം)

3 പ്രീപെയ്ഡ് കണക്ഷനില്‍ പോര്‍ട്ടിംഗ് സമയത്തുള്ള ബാലന്‍സ് ടോക്‌ടൈം നഷ്ടമാകും.

4 ഒരു ടെലികോം സര്‍ക്കിളിനുള്ളില്‍ മാത്രമേ പോര്‍ട്ടിംഗ് നടത്താന്‍ കഴിയൂ.

5. പോസ്റ്റ് പെയ്ഡ് കണക്ഷനില്‍ ബില്‍ കുടിശിക ഉണ്ടെങ്കില്‍ പോര്‍ട്ടിംഗ് അനുവദിക്കില്ല. (നിലവിലുള്ള സേവനദാതാവിന്റെ ക്ലിയറന്‍സ് കിട്ടിയാല്‍ മാത്രമേ പോര്‍ട്ടിംഗ് നടക്കൂ)

6 .പോര്‍ട്ടിംഗ് ചാര്‍ജ് 19 രൂപയില്‍ കൂടാന്‍ പാടില്ല

English summary
Mobile number portability (MNP), under which you can change your telecom service provider while retaining your existing number, is being introduced in India on Jan 20th Thursday. It has already begun in parts of Haryana in November. MNP is expected to increase competition in the mobile telephony market in India as customers will have the choice to shift operators if they are not happy with the quality of service or the tariff, without having to give up their mobile numbers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X