ആത്മീയതയുടെ പേരില്‍ ഭാര്യയുടെ നഗ്നത വിറ്റു
മഥുര : ആത്മീയതയുടെയും ഹിന്ദുമതത്തിന്റെയും പേരില്‍ സ്വന്തം ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ചിത്രീകരിയ്ക്കുകയും വില്‍ക്കുകയും ചെയ്ത സ്വാമിയെ പൊലീസ് അറസ്റ്റുചെയ്തു. മഥുരയിലെ വൃന്ദാവനില്‍ നിന്നുമാണ് ഭഗവതാചാര്യയെന്ന ഇയാളെ അറസ്റ്റുചെയ്തത്.
പുരാണ പ്രഭാഷണം നടത്തുന്ന ഇദ്ദേഹം അറിയപ്പെടുന്ന ചിത്രകാരന്‍ കൂടിയാണ്. ഫോട്ടെയെടുത്തും വരച്ചുമാണ് ഇയാള്‍ ആത്മീയതുയുടെ പേരില്‍ ഭാര്യയുടെ നഗ്നത വില്‍പ്പനച്ചരക്കാക്കിയത്.
വിദേശത്ത് ഇയാള്‍ക്ക് ഒട്ടേറെ ശിഷ്യന്മാരുണ്ടെന്നാണ് വിവരം. അവര്‍ക്കുവേണ്ടിയാണ് ഇത്തരം ചിത്രങ്ങള്‍ വരയ്ക്കുകയും മൂവി കാമറയില്‍ ചിത്രീകരണം നടത്തുകയും ചെയ്തതെന്ന് പൊലീസ് പറയുന്നു.
ഈ ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതോടെയാണ് സ്വാമി വെട്ടിലായത്. തന്റെ സ്വകാര്യതയുടെ ഭാഗമായിരുന്ന ഇവ ആരോ മോഷ്ടിച്ച് ഇന്റര്‍നെറ്റിലിട്ടുവെന്നാണ് സ്വാമി പറയുന്നത്.
ലാപ്‌ടോപ്പ് നന്നാക്കാന്‍ കൊടുത്ത ഐ.ടി സ്ഥാപനം ഇവ ചോര്‍ത്തി പ്രചരിപ്പിച്ചതിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വാമിയുടെ ഭാര്യ നേരത്തേ കേസ് കൊടുത്തിരുന്നു.
ഹൈന്ദവ ചിഹ്നങ്ങള്‍, ചില സ്‌നാനഘട്ടങ്ങള്‍, ക്ഷേത്രങ്ങള്‍ യമുനാനദി എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇയാള്‍ ഭാര്യയുടെ നഗ്നചിത്രങ്ങള്‍ തയ്യാറാക്കിയത്.
ഇയാളില്‍ നിന്നും വിഡിയോ ക്യാമറ, സിഡി, തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ യഥാര്‍ത്ഥ പേര് രാജേന്ദ്രയെന്നാണെന്നും ഇയാള്‍ക്കെതിരെ ശിക്ഷാനിയമത്തിലെ 337പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications