മോശം പെരുമാറ്റം: നയതന്ത്രജ്ഞനെ തിരികെവിളിച്ചു
ദില്ലി: എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ തിരിച്ചു വിളിച്ചു.
യു.എന്‍ മിഷനില്‍ ഉദ്യോഗസ്ഥനായ ആലോക് രഞ്ജന്‍ ഝായാണ് നടപടിക്ക് വിധേയനായത്. ജനുവരി ഏഴിന് ന്യൂയോര്‍ക്കിലെ ജോണ്‍.എഫ്. കെന്നഡി വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം.
വിഷയം വിദേശകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഝായെ ദില്ലിയിലേക്ക് തിരിച്ചു വിളിച്ചത്.
2002ലെ സിവില്‍ സര്‍വ്വീസ് സംഘത്തിലെ ഒന്നാമനായിരുന്നു ഝാ. യു.എന്‍ മിഷനില്‍ സെക്രട്ടറി സ്ഥാനത്ത് നിയമനം ലഭിച്ച ആദ്യ വ്യക്തിയാണ് ഇദ്ദേഹം.
കഴിഞ്ഞ ദിവസമാണ് ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ യു.കെയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ അനില്‍ വര്‍മ്മയെ ഇന്ത്യ തിരിച്ചു വിളിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്ന പുതിയ സംഭവം.












Click it and Unblock the Notifications