ദില്ലി: തെക്കുപടിഞ്ഞാറന്‍ പാകിസ്താനിലും ഉത്തരേന്ത്യയില്‍ പലയിടത്തും ബുധനാഴ്ച പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ മറ്റുനാശനഷ്ടങ്ങളോ ഇതേവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബലൂചിസ്താന്‍ മലയിടുക്കിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ചലനം 30 സെക്കന്‍ഡ് നീണ്ടുനിന്നു.ഇതിന്റെ തുടര്‍ചലനങ്ങള്‍ ഉത്തരേന്ത്യയില്‍ പലേടത്തുമുണ്ടായി. ദില്ലി, ഗൂഡ്ഗാവ്, ഗംഗാനഗര്‍, ജയ്പൂര്‍, നോയിഡ എന്നിവിയങ്ങളിലും ഉത്തര്‍പ്രദേശിലെ പലസ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടത്.