Get Updates
Get notified of breaking news, exclusive insights, and must-see stories!

വേണുഗോപാലിന് ഊര്‍ജ്ജവകുപ്പ്

KC Venugopal
ദില്ലി: കേന്ദ്രമന്ത്രിസഭ വികസിപ്പിക്കുന്പോള്‍ ആലപ്പുഴ എംപി കെ.സി. വേണുഗോപാലിന് ഊര്‍ജ വകുപ്പ് ലഭിക്കുമെന്ന് ഉറപ്പായി. നിലവില്‍ റയില്‍വെ സഹമന്ത്രിയായ ഇ. അഹമ്മദ് വീണ്ടും വിദേശകാര്യ വകുപ്പിലേക്ക് മാറും.

കെ വി. തോമസിന് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ സ്വതന്ത്രചുമതല നല്‍കും, ജയ്പാല്‍ റെഡ്ഡിക്ക് നഗരവികസനത്തിനു പകരം പെട്രോളിയം വകുപ്പും പെട്രോളിയംമന്ത്രി മുരളി ദിയോറയ്ക്കു കമ്പനികാര്യവും നല്‍കാനും തീരുമാനമായി.

ശ്രീപ്രകാശ് ജയ്‌സ്വാള്‍ , സല്‍മാന്‍ ഖുര്‍ഷിദ് പ്രഫുല്‍പട്ടേല്‍ എന്നിവര്‍ക്ക് കാബിനറ്റ് പദവി നല്‍കാനും തീരുമാനമായിട്ടുണ്ട്. മന്ത്രിമാരായ വിലാസ്‌റാവു ദേശ്മുഖ് (ഘനവ്യവസായം), വീരഭദ്രസിങ് (ഉരുക്ക്), കാന്തിലാല്‍ ഭൂരിയ (ആദിവാസിക്ഷേമം), സി.പി. ജോഷി (ഗ്രാമവികസനം), എം.എസ്. ഗില്‍ (കായികം), ബി.കെ. ഹാന്‍ഡിക് (ഖനി) തുടങ്ങിയവരെ മന്ത്രിസഭയില്‍ നിന്നു മാറ്റിയേക്കും. ദേശ്മുഖിനും ജോഷിക്കും പാര്‍ട്ടി പദവികളാണു ലഭിക്കുക.

വിലക്കയറ്റം, അഴിമതിയാരോപണങ്ങള്‍ എന്നിവ മൂലം മോശമായ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമമാണ് മന്ത്രിസഭാ പു:നസംഘടനയിലൂടെ കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യമിട്ടിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+