സിപിഎം സോമനാഥിനെ തിരികെ വിളിക്കുന്നു

മുന്‍പ് പാര്‍ട്ടി വിട്ടുപോയവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരെയുമൊക്കെ തിരിച്ചെത്തിക്കാനാണ് ശ്രമം തുടങ്ങയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാന്‍ നീക്കം തുടങ്ങി.
'ഈ വിഷയം പ്രാഥമികമായി പാര്‍ട്ടി ചര്‍ച്ച ചെയ്തുവെന്നും എന്നാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
മുന്‍പ് ഇക്കാര്യത്തില്‍ തികഞ്ഞ നിഷേധാത്മക സമീപനം കൈക്കൊണ്ടിരുന്ന സിപിഎം ഇപ്പോള്‍ നിലപാടില്‍ അയവു വരുത്തിയെന്ന സൂചനയാണു കാരാട്ടിന്റെ വാക്കുകള്‍.
സോമനാഥിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ബംഗാളിലെ യുവജനക്ഷേമ മന്ത്രി സുഭാഷ് ചക്രവര്‍ത്തി സിപിഎം സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസിന് കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്തത്.
മുന്‍പ് പാര്‍ട്ടി സ്വീകരിച്ച നിലപാട് സോമനാഥിന് തിരിച്ചുവരണം എന്നുണ്ടെങ്കില്‍ അപേക്ഷ നല്‍കട്ടെ എന്നായിരുന്നു.
ആണവകരാര്‍ വിഷയത്തില്‍ ആദ്യ യുപിഎ സര്‍ക്കാരിന് സിപിഎം പിന്തുണ പിന്‍വലിച്ച സമയത്ത് ലോക്‌സഭാ സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കാതിരുന്നതിനാണ് സോമനാഥ് ചാറ്റര്‍ജിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്.












Click it and Unblock the Notifications