കള്ളപ്പണം: കേന്ദ്രത്തിന് കോടതിയുടെ വിമര്‍ശനം

ജര്‍മ്മന്‍, സ്വിസ് ബാങ്കുകളില്‍ ഉള്‍പ്പെടെ രഹസ്യമായി കള്ളപ്പണം നിക്ഷേപിക്കുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു.
ജര്‍മ്മനിയിലെ ലിച്ച്‌ടെന്‍സ്‌റ്റെയിന്‍ ബാങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യാക്കാരുടെ വിവരങ്ങള്‍ പൂര്‍ണമായി സമര്‍പ്പിക്കാത്ത കേന്ദ്രത്തിന്റെ നടപടിയെ ജസ്റ്റീസുമാരായ സുദര്‍ശന്‍ റെഡ്ഡി, എസ്.എസ്.നിജാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വിമര്‍ശിച്ചു.
വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിക്കുന്നതിലൂടെ രാജ്യത്തിന്റെ സമ്പത്താണ് കൊള്ളയടിക്കപ്പെടുന്നത്. നികുതി വെട്ടിക്കാനായി അനധികൃത മാര്‍ഗങ്ങത്തിലൂടെയും, ഹവാല ഇടപാടുകളിലൂടെയും പണം വിദേശത്ത് നിക്ഷേപിച്ചിരിക്കുകയാണ്.
ഇതിലൂടെ രാജ്യത്തെ സ്വത്താണ് കൊള്ളയടിക്കപ്പെടുന്നത്. അത് തടയണം- കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
നിക്ഷേപമുള്ള ഇന്ത്യാക്കാരുടെ മുഴുവന്‍ പേരു വിവരങ്ങളും പുറത്തു വിടാത്തതിനെയും കോടതി വിമര്‍ശിച്ചു.
സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന എല്ലാ ബാങ്കുകളിലെയും കള്ളപ്പണ നിക്ഷേപം സംബന്ധിച്ച വിവരം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications