കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേണുഗോപാലിന് റെയില്‍വേ ലഭിച്ചേയ്ക്കും

  • By Lakshmi
Google Oneindia Malayalam News

KC Venugopal
ദില്ലി: കെസി വേണുഗോപാലിന് റെയില്‍വേ സഹമന്ത്രിസ്ഥാനം ലഭിച്ചേയ്ക്കുമെന്ന് സൂചന. ഇ അഹമ്മദിനെ റെയില്‍വേ വകുപ്പില്‍ നിന്നൊഴിവാക്കി പകരം വിദേശകാര്യം നല്‍കുമെന്നും അറിയുന്നു.

കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി മന്ത്രി കെ.വി തോമസിന് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയും ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. ശരദ് പവാറിന്റെ ജോലി കുറയ്ക്കുക എന്ന ലക്ഷ്യത്തേടെയാണിത്.

മന്ത്രിസഭാ പുനസംഘാടനം സംബന്ധിച്ച അറിയിപ്പ് ചൊവ്വാഴ്ച വൈകുന്നേരം ലഭിച്ചതിനെത്തുടര്‍ന്ന് വേണുഗോപാല്‍ ദില്ലിയിലെത്തിയിട്ടുണ്ട്. അദ്ദേഹം മുതിര്‍ന്ന നേതാവും പ്രതിരോധമന്ത്രിയുമായ എകെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി.

കഴിവും അര്‍പ്പണബോധവുമാണ് കെ.സി വേണുഗോപാലിനെ മന്ത്രി സ്ഥാനത്തിന് അര്‍ഹനാക്കിയതെന്ന് ആന്റണി പറഞ്ഞു. മന്ത്രി എന്നനിലയില്‍ വേണുഗോപാലിന് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലേയ്ക്ക് വിവിധ പദ്ധതികള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് വേണുഗോപാല്‍പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കേരളത്തിലെ എന്‍എസ്എസ് നേതൃത്വത്തെ പ്രീണിപ്പിക്കാനാണ് വേണുഗോപാലിന് മന്ത്രിസ്ഥാനം നല്‍കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കോഴിക്കോട് എം.പി: എം.കെ. രാഘന്റെ പേരും പരിഗണിക്കപ്പെട്ടെങ്കിലും ഭരണപരിചയമില്ലായ്മയും സുപ്രീംകോടതിലേക്കു നീണ്ട തെരഞ്ഞെടുപ്പു കേസും വിനയായി

English summary
Congress leader K.C. Venugopal M.P is likely to be sworn in as Minister of State on Friday as part of the proposed Cabinet reshuffle to be carried out by Prime Minister Manmohan Singh. Venugopal is likely to get Railways, which is at present being handled by E Ahamed as Minister of State. Ahamed will be shifted to External Affairs Ministry, where he was Minister of State in the first term of the UPA government,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X