കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ.സി വേണുഗോപാല്‍ മന്ത്രിയാകും

Google Oneindia Malayalam News

KC Venugopal
ദില്ലി: ജനുവരി 19 ബുധനാഴ്ച കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിയ്ക്കും. ആലപ്പുഴയില്‍ നിന്നുള്ള ലോക് സഭാ അംഗം കെ സി വേണുഗോപാല്‍ കേന്ദ്ര സഹമന്ത്രിയാവും. വേണുഗോപാലിന് പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇത് സംബന്ധിച്ച അറിയിപ്പ് കിട്ടി കഴിഞ്ഞു.

കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി മന്ത്രി കെ.വി തോമസിന് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയും ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. ശരദ് പവാറിന്റെ ജോലി കുറയ്ക്കുക എന്ന ലക്ഷ്യത്തേടെയാണിത്.

ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് പ്രധാന മന്ത്രി മന്‍മോഹന്‍ സിഹും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും കൂടി കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് സോണിയ രാഷ്ട്രപതി പ്രതിഭാ പാട്ടീലുമായും ചര്‍ച്ച നടത്തി. ഇതോടെ മന്ത്രിസഭാ പുനസംഘടന ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു.

തുടര്‍ന്ന് ദില്ലിയില്‍ ആരൊക്കെ പുതിയ മന്ത്രിമാരാവുമെന്നതിന്റെ അഭ്യൂഹങ്ങളായിരുന്നു. മന്ത്രിസഭയില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയേക്കുമെന്നും വാര്‍ത്ത പരന്നിരുന്നു. പുതുമുഖങ്ങളേയും യുവാക്കളേയും നേതൃത്ത്വത്തിലേയ്ക്ക് കൊണ്ടുവരുക എന്ന രാഹുല്‍ ഗാന്ധിയുടെ നയം മുന്‍നിറുത്തിയാണ് ഈ അഭ്യൂഹം പ്രചരിച്ചത്.

എ. രാജ, പൃഥ്വിരാജ് ചൗഹാന്‍, ശശി തരൂര്‍ എന്നിവര്‍ രാജിവെച്ച ഒഴിവിലാണ് പുതിയ മന്ത്രിമാരെ നിയമിക്കുന്നത്. ഒന്നിലധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരില്‍ നിന്ന് അധികമായി നല്‍കിയ വകുപ്പുകള്‍ എടുത്തുമാറ്റി പുതിയ മന്ത്രിമാര്‍ക്ക് നല്‍കാനാണ് സാദ്ധ്യത.

കെ എസ് യുവിലൂടെ തുടക്കം

കെഎസ്‍യുവിലൂടെയാണ് കെസി വേണുഗോപാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996, 2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചിട്ടുണ്ട്. 2004 മുതല്ൃ 2006 വരെ ഉമ്മന്‍ ചാണ്ടിയുടെ മന്ത്രി സഭയില്‍ കേരളത്തില്‍ ദേവസ്വം, വിനോദ സഞ്ചാരം എന്നീ വകുപ്പുകള്‍ കൈകാര്യ ചെയ്ത മന്ത്രിയായിരുന്നു. 2009 ല്‍ നടന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചാണ് വേണുഗോപാല്‍ വിജയിച്ചത്.

ആദ്യ കാലത്ത് തികഞ്ഞ കരുണാകര വിഭാഗം നേതാവായിരുന്ന കെ സി വേണുഗോപാല്‍ പിന്നീട് അവരില്‍ നിന്ന് അകന്ന എ വിഭാഗത്തില്‍ ചേക്കേറി.

English summary
The much-anticipated reshuffle in the Union Cabinet now looks imminent. Prime Minister Manmohan Singh called on President Pratibha Patil here on Monday evening. Though official sources described it as a routine meeting, indications were available that the issue of Cabinet reshuffle may have come up for discussion. KC Venugopal, a first-timer who is also a Nayar from Kerala got the chance to fill the gap created by Shashi Tharoor’s exit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X