കോണ്‍ഗ്രസുമായി ഇനിയും പ്രശ്‌നങ്ങളുണ്ട്: എന്‍എസ്എസ്
കോട്ടയം: കെ.സി വേണുഗോപാലിന് മന്ത്രിസ്ഥാനം നല്‍കിയതുകൊണ്ട് കോണ്‍ഗ്രസുമായുള്ള പ്രശ്‌നങ്ങള്‍ എല്ലാം അവസാനിക്കുന്നില്ലെന്ന് എന്‍എസ്എസ്.
പ്രധാന പ്രശ്‌നങ്ങള്‍ ഇപ്പോഴും അവശേഷിക്കുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണ പണിക്കര്‍ പറഞ്ഞു.
വിദ്യാഭ്യസ മേഖലയിലടക്കം എന്‍എസ്എസിനുള്ള ആശങ്കകള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. മന്ത്രി സ്ഥാനത്തില്‍ മാത്രമേ ഇപ്പോള്‍ നടപടിയായിട്ടുള്ളൂ- അദ്ദേഹം പറഞ്ഞു.
ഇതിനിടെ കേരളത്തിന് വീണ്ടും കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ശശി തരൂര്‍ തിരുവനന്തപുരത്തു പറഞ്ഞു. മന്ത്രിസ്ഥാനം തിരികെ ലഭിക്കാത്തതില്‍ നിരാശയില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications