ശശി പ്രശ്‌നം ആയുധമാക്കാന്‍ വിഎസ്

ലോട്ടറി വിഷയം കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചയ്ക്കുവരുന്നതിന് മുമ്പ് സംസ്ഥാനസമിതിയംഗമായ പി ശശിയ്‌ക്കെതിരെ നടപടിവേണമെന്ന് ആവശ്യമുന്നയിക്കാനുള്ള കരുനീക്കങ്ങളാണ് വിഎസ് നടത്തുന്നത്.
ശശിയെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാനിടയായ പരാതിയുടെ പേരിലാണു കടുത്ത നടപടി ആവശ്യപ്പെടുക.
ലോട്ടറി വിഷയത്തില്‍ തനിക്കു കടിഞ്ഞാണിടാന്‍ ശ്രമിക്കുന്ന ഔദ്യോഗിക വിഭാഗത്തിനൊരു തിരിച്ചടിയാണ് വിഎസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശശി പ്രശ്‌നം കഴിഞ്ഞ രണ്ടിനു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പിണറായി വിജയന്‍ വിശദീകരിച്ചിരുന്നു. അവിടെ ഇക്കാര്യത്തില്‍ വിഎസ് അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ചികില്‍സയ്ക്കായി അവധിയില്‍ പ്രവേശിച്ചുവെന്നാണു പാര്‍ട്ടി പുറത്തു പറഞ്ഞതെങ്കിലും, ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യം ശശിയുടെ അവധിയ്ക്ക് പിന്നിലണ്ടെന്നായിരുന്നു പിണറായി അവിടെ റിപ്പോര്‍ട്ട് ചെയ്തത്.
ശശിയെപ്പോലെയൊരു നേതാവിനെതിരെ ഇത്തരമൊരു പ്രശ്‌നം നിലനില്‍ക്കേ. ലോട്ടറി രാജാക്കന്മാരുടെ കൊള്ളയ്‌ക്കെതിരെ പാര്‍ട്ടിയോട് ആലോചിക്കാതെ തീരുമാനമെടുത്തുവെന്നതിന്റെ പേരിലാണ് വിഎസിന് മൂക്കുകയറിടാന്‍ ഔദ്യോഗിക പക്ഷം ശ്രമിക്കുക.
ലോട്ടറി വിഷയം സിബിഐ അന്വേഷിക്കണമെന്നു പാര്‍ട്ടിയുമായി ആലോചിക്കാതെ കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണു വിഎസ് ചെയ്ത കുറ്റമായി ഔദ്യോഗികപക്ഷം എടുത്തു കാട്ടുന്നത്.
കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് പുറത്താക്കാന്‍ തക്ക ഗുരുതര കുറ്റമാണിതെന്നു സംസ്ഥാന നേതൃത്വം പൊളിറ്റ് ബ്യൂറോയില്‍ റിപ്പോര്‍ട്ട് ചെയ്തതായാണു വിവരം. എന്നാല്‍, പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കേണ്ട ചെയ്തിയാണു ശശിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നു വാദിക്കുകയായിരിക്കും വിഎസ് ചെയ്യുകയെന്നാണ് സൂചന.
കഴിഞ്ഞതവണത്തേതുപോലെതന്നെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും തന്നെ ഒതുക്കാനായി ഔദ്യോഗിക പക്ഷം ലോട്ടറി പ്രശ്‌നം ഉപയോഗിക്കുമ്പോള്‍ ഇതിനെതിരെ ശശി പ്രശ്‌നം ഉയര്‍ത്തിയായിരിക്കും ഇത്തവണ വിഎസ് പ്രശ്‌നമുണ്ടാക്കുക.












Click it and Unblock the Notifications