ദുബയില്‍ 4വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു
ദുബയ്: നാല് വയസ്സുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ദുബയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. സ്‌കൂള്‍ ബസിലെ
ഡ്രൈവറും കണ്ടക്ടറും മറ്റൊരാളും ചേര്‍ന്നാണ് പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചത്. ഗള്‍ഫ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദില്ലിയില്‍ നിന്നുള്ള ദമ്പതികളുടെ മകളാണ് കുട്ടി.
ദുബയിലെ മോഡേണ്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയെയാണ് മൂന്നുപേര്‍ ചേര്‍ന്ന് പീഡനത്തിനിരയായത്.
സ്‌കൂളില്‍ ബാലദിനം ആഘോഷിച്ച നവംബര്‍ 11 ന് ആയിരുന്നു സംഭവം നടന്നത്.
നവംബര്‍ 11 ന് പ്രതീക്ഷിച്ചതിലും താമസിച്ചാണ് കുട്ടിയെ സ്‌കൂള്‍ ബസില്‍ വീട്ടിലെത്തിച്ചത്. വീട്ടിലെത്തിയ കുട്ടി ആക്രമിക്കപ്പെട്ടതിനെ കുറിച്ച് സൂചനകള്‍ ഒന്നും നല്‍കിയിരുന്നില്ല. കുട്ടിയുടെ വസ്ത്രം മാറ്റുമ്പോള്‍ രക്തക്കറ കണ്ടെങ്കിലും കാര്യമായെടുത്തില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു.
സംഭവ ദിവസം മുതല്‍ കുട്ടിയുടെ മാനസികനിലയില്‍ മാറ്റംവരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് മാതാപിതാക്കള്‍ കുട്ടിയെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയത്.
തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കുട്ടി ലൈംഗികപീഡനത്തിന് ഇരയായ കാര്യം വ്യക്തമായത്. കുട്ടിയെ വസ്ത്രങ്ങളും ഇതിന് വ്യക്തമായ തെളിവ് നല്‍കി. കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.












Click it and Unblock the Notifications