നമ്പര്‍ പോര്‍ട്ടബിലിറ്റി ഇന്നുമുതല്‍

വ്യാഴാഴ്ച വൈകുന്നേരത്തോടെ നന്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ദില്ലിയില്‍ പ്രധാനമന്ത്രി മന്‍മഹോന‍് സിങ് ഉത്ഘാടനം ചെയ്യും.
ഉപയോക്താവിന് സ്വന്തം നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് മൊബൈല്‍ സേവന ദാതാവിനെ മാറ്റാന്‍ കഴിയുന്ന സംവിധാനമാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി.
മൊബൈല്‍ പോര്‍ട്ടബിലിറ്റിക്ക് ഉപയോക്താക്കള്‍ക്ക് 19 രൂപ മാത്രമാണ് ചെലവ് വരിക. അപേക്ഷ നല്‍കി വെറും നാല് ദിവസത്തിനകം പുതിയ സേവന ദാതാവിനെ സ്വീകരിക്കുകയും ചെയ്യാം.
നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് പരമാവധി നാല് ദിവസമാണ് എടുക്കുക. നമ്പര്‍ പോര്‍ട്ട് ചെയ്യുന്ന സമയവും തീയതിയും എസ്എംഎസിലൂടെയാണ് അറിയിക്കുക.
ഒരു സേവന ദാതാവിനൊപ്പം മൂന്നുമാസമെങ്കിലും നിലനില്‍ക്കണമെന്ന വ്യവസ്ഥയുണ്ട്. 19 രൂപയാണ് ഈടാക്കുന്ന ഫീസെങ്കിലും പുതിയ സിം, റീചാര്‍ജ് എല്ലാറ്റിനും കൂടി ഉപഭോക്താവിന് നൂറ് രൂപയോളം ചെലവ് വരും. സേവനദാതാവിനെ മാറിയാലും നമ്പരിനൊപ്പമുള്ള ഓഫറുകളും പ്ലാനുകളും മാറില്ലെന്നത് സവിശേഷതയാണ്.
ഇതിന് മുന്പ് ഹരിയാനയില്‍ നവംബറില്‍ ഈ സൗകര്യം നടപ്പാക്കിയിരുന്നു. ഇവിടെ ഒരു ലക്ഷത്തോളം ആളുകളാണ് ഇതുപയോഹിച്ച് സേവനദാതാവിനെ മാറ്റിയത്.












Click it and Unblock the Notifications