ടിസിഎസ് ക്യാന്പസ് റിക്രൂട്ട്മെന്റിന്
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അടുത്ത സാമ്പത്തിക വര്‍ഷം കാമ്പസ് പ്ലേസ്‌മെന്റിലൂടെ 37,000 പ്രൊഫഷണലുകളെ നിയമിക്കും. 2010-2011 കാലയളവില്‍ 24000 പേരെയാണ് നിയമിച്ചത്.
വരും വര്‍ഷങ്ങളില്‍ സോഫ്റ്റ് വേര്‍ രംഗത്ത് വന്‍ വളര്‍ച്ചയാണ് ടിസിഎസ് പ്രതീക്ഷിയ്ക്കുന്നത്. അതാണ് ഈ വന്‍ നിയമന നീക്കത്തിന്റെ പിന്നിലെ കാരണം. കമ്പനി ഇതിനോടകം 171 കാമ്പസുകള്‍ സന്ദര്‍ശിച്ചു കഴിഞ്ഞതായി ടിസിഎസ്സിന്റെ ഗ്ലോബല്‍ എച്ച്.ആര്‍ (മാനവശേഷി) വിഭാഗം മേധാവി അജോയേന്ദ്ര മുഖര്‍ജി പറഞ്ഞു.
പുതുമുഖങ്ങള്‍ക്ക് പുറമെ ലാറ്ററല്‍ എന്‍ട്രിയിലൂടെ പരിചയസമ്പന്നരെയും കമ്പനി നിയമിക്കുന്നുണ്ട്. 54:46 അനുപാതമാണ് ഇതിന് സ്വീകരിച്ചിരിയ്ക്കുന്നത്. കോളജുകളില്‍ നിന്ന് അഭിമുഖം വഴി 54 പേരെ എടുക്കുമ്പോള്‍ തന്നെ പരിചയ സമ്പന്നരായ 46 പേരെ കൂടി കമ്പനി എടുക്കും.












Click it and Unblock the Notifications