കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിസിഎസ് ക്യാന്പസ് റിക്രൂട്ട്മെന്റിന്

Google Oneindia Malayalam News

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അടുത്ത സാമ്പത്തിക വര്‍ഷം കാമ്പസ് പ്ലേസ്‌മെന്റിലൂടെ 37,000 പ്രൊഫഷണലുകളെ നിയമിക്കും. 2010-2011 കാലയളവില്‍ 24000 പേരെയാണ് നിയമിച്ചത്.

വരും വര്‍ഷങ്ങളില്‍ സോഫ്റ്റ് വേര്‍ രംഗത്ത് വന്‍ വളര്‍ച്ചയാണ് ടിസിഎസ് പ്രതീക്ഷിയ്ക്കുന്നത്. അതാണ് ഈ വന്‍ നിയമന നീക്കത്തിന്റെ പിന്നിലെ കാരണം. കമ്പനി ഇതിനോടകം 171 കാമ്പസുകള്‍ സന്ദര്‍ശിച്ചു കഴിഞ്ഞതായി ടിസിഎസ്സിന്റെ ഗ്ലോബല്‍ എച്ച്.ആര്‍ (മാനവശേഷി) വിഭാഗം മേധാവി അജോയേന്ദ്ര മുഖര്‍ജി പറഞ്ഞു.

പുതുമുഖങ്ങള്‍ക്ക് പുറമെ ലാറ്ററല്‍ എന്‍ട്രിയിലൂടെ പരിചയസമ്പന്നരെയും കമ്പനി നിയമിക്കുന്നുണ്ട്. 54:46 അനുപാതമാണ് ഇതിന് സ്വീകരിച്ചിരിയ്ക്കുന്നത്. കോളജുകളില്‍ നിന്ന് അഭിമുഖം വഴി 54 പേരെ എടുക്കുമ്പോള്‍ തന്നെ പരിചയ സമ്പന്നരായ 46 പേരെ കൂടി കമ്പനി എടുക്കും.

English summary
IT major Tata Consultancy Services (TCS) is planning to hire 37,000 professionals for its domestic and overseas markets throughcampus placements in the next fiscal, according to a report. TCS Head (Global Human Resources), AjoyendraMukherjee has reportedly said that the hiring ratio will be around 54:46 trainee andlateral respectively. The company had hired 27,500 professionals through campus recruitment last year, adds report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X