യുവതിയുടെ തലയും കുട്ടിയുടെ ജഡവും സ്യൂട്‌കേസില്‍
ചെന്നൈ: യുവതിയുടെ ശിരസ്സും ഒന്നര വയസ്സ് പ്രായമുള്ള കുട്ടിയുടെ മൃതദേഹവും സ്യൂട്‌കേസില്‍ സൂക്ഷിച്ചനിലയില്‍ സര്‍ക്കാര്‍ ബസില്‍ നിന്നും കണ്ടെടുത്തു.
സേലത്തുനിന്ന് പുറപ്പെട്ട് വിഴുപുരം ബസ്സ്റ്റാന്‍ഡിലെത്തിയ ബസ്സിലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്യൂട്ട്‌കേസിലാണ് മൃതദേഹങ്ങള്‍ വെട്ടിനുറുക്കിയ നിലയിലുണ്ടായിരുന്നത്. രണ്ടു പേരെയും തിരിച്ചറിഞ്ഞിട്ടില്ല.
സേലത്തുനിന്ന് പുറപ്പെട്ട ബസ്സാണെങ്കിലും മൃതദേഹങ്ങളടങ്ങിയ സ്യൂട്ട്‌കേസ് എവിടെനിന്നു കയറ്റിയതാണെന്ന് അറിവായിട്ടില്ല. വിഴുപുരം പോലീസ് സംസ്ഥാനത്തെ എല്ലാ എസ്.പി. ഓഫീസുകളിലേക്കും സിറ്റി പോലീസ് കമ്മീഷണറേറ്റിലും മൃതദേഹങ്ങള്‍ കണ്ടെത്തിയതു സംബന്ധിച്ച് വിവരം നല്കിയിട്ടുണ്ട്.
സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ യുവതിയെയും കുഞ്ഞിനെയും കാണാതായുള്ള പരാതി അടുത്ത ദിവസങ്ങളില്‍ ലഭിച്ചിട്ടുണ്ടോയെന്ന് ആരായാനാണ് വിവരമറിയിച്ചിട്ടുള്ളത്.
വിഴുപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഫോറന്‍സിക് വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു.












Click it and Unblock the Notifications