കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ കോടതിയില്‍ തുണിയഴിയ്ക്കാന്‍ ശ്രമിച്ചു

  • By Lakshmi
Google Oneindia Malayalam News

ദില്ലി: മനുഷ്യക്കടത്ത് കേസില്‍ വിചാരണ നേരിടുന്ന റോ ( റിസര്‍ച്ച് ആന്‍ഡ് അനലിസ്റ്റ് വിങ്) മുന്‍ ഉദ്യോഗസ്ഥ കോടതിമുറിയില്‍ ജഡ്ജിക്കു മുമ്പില്‍ വിവസ്ത്രയാകാന്‍ ശ്രമിച്ചു. ദില്ലി ഹൈക്കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.

തുടര്‍ച്ചയായി കേസ് മാറ്റിവയ്ക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്ന മുന്‍ റോ ഉദ്യോഗസ്ഥ നിഷാ ഭാട്ടിയയുടെ തുണിയുരിയല്‍ ശ്രമം. എന്നാല്‍ ഇവരുടെ പ്രതിഷേധ ശ്രമം പൊലിസ് ഇടപെട്ട് തടഞ്ഞു.

ഉച്ചയ്ക്ക് 12 മണിയോടെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അജിത് ഭാരിഹോക്കെയുടെ മുന്നിലായിരുന്നു ഇവരുടെ സാഹസം. ഉടന്‍ ഇവരെ ഇതില്‍നിന്നു പിന്തിരിപ്പിക്കാന്‍ ജഡ്ജി പൊലിസുകാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

കേസ് തുടര്‍ച്ചയായി മാറ്റിവയ്ക്കുന്നതില്‍ താന്‍ അസ്വസ്ഥയാണെന്ന് വിചാരണയ്ക്ക് മുമ്പു മാധ്യമപ്രവര്‍ത്തകരോട് ഇവര്‍ പറഞ്ഞിരുന്നു. തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ഉന്നയിച്ചതാണ് ഇത്തരമൊരു കേസില്‍ കുടുക്കാന്‍ കാരണമെന്നും ഇവര്‍ ആരോപിച്ചു.

പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതായുള്ള പരാതിയില്‍ പരിഹാരം കാണുന്നില്ലെന്ന് ആരോപിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിനു മുന്നില്‍ ആത്മഹത്യാശ്രമം നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇവരെ 2008 ഓഗസ്റ്റില്‍ റോ യില്‍നിന്നു പിരിച്ചുവിടുകയായിരുന്നു.

English summary
A former Research and Analysis Wing (RAW) official tried to undress before a judge Thursday, claiming to be frustrated at the frequent adjournments in a human trafficking case against her in the Delhi High Court,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X