പ്രവചനം നടത്താന്‍ ഞാന്‍ ജോത്സ്യനല്ല: മന്‍മോഹന്‍

കാബിനറ്റ് പുന:സംഘടനയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രിക്ക് നിയന്ത്രണം നഷ്ടമായത്.
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പണപ്പെരുപ്പത്തെ കുറിച്ച് ഊഹാപോഹം നടത്താന്‍ പ്രധാനമന്ത്രി വിസമ്മതിച്ചു. ഞാന്‍ ഒരു ജ്യോത്സ്യനല്ല. എന്നാല്‍, പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാമെന്ന ആത്മവിശ്വാസമുണ്ട്. വിലക്കയറ്റം മാര്‍ച്ച് മാസത്തോടെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും-അദ്ദേഹം പറഞ്ഞു.
ഡിസംബറില്‍ പണപ്പെരുപ്പ തോത് 8.43 എന്ന നിലയില്‍ എത്തിയതും ജനുവരി ഒന്നിന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ തോത് 16.91 ശതമാനമായി മാറിയതും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും എന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരിക്കുന്നത്.
അതേസമയം, സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രിക്ക് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രതിപക്ഷം ഇപ്പോള്‍ പ്രധാന ആയുധമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications