വേണുഗോപാല്‍ മന്ത്രിയായതില്‍ സന്തോഷം: തരൂര്‍

കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിനു മികച്ച പ്രതിനിധികള്‍ ഉണ്ടാകണമെന്നു മാത്രമാണ് ആഗ്രഹം. എന്റെ സ്ഥാനം നഷ്ടപ്പെട്ടതിലോ തിരിച്ചുകിട്ടാത്തതിലോ ദുഖമില്ല.
യുപിഎ സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ പുതിയ മന്ത്രിമാര്‍ക്കു കഴിയട്ടെയെന്ന് ആശംസിക്കുന്നു-തരൂര്‍ പറഞ്ഞു.എന്നാല്‍ പുനസംഘടനയെക്കുറിച്ച് കൂടുതല്‍ അഭിപ്രായം പറയാന്‍ തരൂര്‍ വിസമ്മതിച്ചു.
എംപിയെന്ന നിലയില്‍ തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിനു വേണ്ടിയാണ് ഇപ്പോഴത്തെ തന്റെ പ്രവര്‍ത്തനങ്ങളെന്നും ശശി തരൂര്‍ പറഞ്ഞു.
കൊച്ചി ഐപിഎല്‍ ടീമില്‍ ശ്രീശാന്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നു ശശി തരൂര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുന്നതു സെലക്ടര്‍മാരാണ്. അതില്‍ പുറത്തു നിന്നുള്ള ആളുകള്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. ഇപ്പോള്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും പതിനഞ്ചംഗ ടീമിലെ ബോളര്‍മാരില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റാല്‍ ആദ്യം പരിഗണിക്കുക ശ്രീശാന്തിനെയാവുമെന്നാണു തന്റെ പ്രതീക്ഷയെന്നും തരൂര്‍ പറഞ്ഞു.












Click it and Unblock the Notifications