സര്‍ക്കാര്‍ നേട്ടം പ്രചരിപ്പിയ്ക്കാന്‍ 10 കോടി
തിരുവനന്തപുരം: എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേട്ടം പ്രചരിപ്പിയ്ക്കാനായി പത്ത് കോടി രൂപ പൊടിയ്ക്കാന്‍ ഒരുങ്ങുന്നു. മേയ് മാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുകയാണ്. അതിന് മുമ്പ് ഭരണ നേട്ടങ്ങള്‍ കൊട്ടി ഘോഷിയ്ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അപ്പാടേ മുഖം നഷ്ടപ്പെട്ട് ജനങ്ങളെ നേരിടാന്‍ വയ്യാതിരിയ്ക്കുകയാണ് ഇടതുമുന്നണിയിലെ പാര്‍ട്ടികളിലെ നേതാക്കന്മാര്‍. ഇവര്‍ക്ക് ഈ പരസ്യം ഒരു പുതു ജീവന്‍ നല്‍കിയേയ്ക്കും.
ഐക്യ ജനാധിപത്യ മുന്നണിയും സ്വന്തം സര്‍ക്കാരിന്റെ അവസാന മാസങ്ങളില്‍ ജനങ്ങളുടെ പണം ചെലവാക്കി ഇത്തരം ചെപ്പടി വിദ്യകള്‍ നടത്തിയിട്ടുള്ളതുകൊണ്ട് പ്രതിപക്ഷം ഇതിനെക്കുറിച്ച് ഒന്നും പറയില്ല. മാധ്യമങ്ങളും ഇതിനെ ഒരിയ്ക്കലും വിമര്‍ശിയ്ക്കില്ല. സര്‍ക്കാര്‍ പൊതു ഖജനാവില്‍ നിന്ന് ചെലവാക്കുന്ന പത്ത് കോടി രൂപ ഈ മാധ്യമങ്ങള്‍ക്കാണല്ലോ കിട്ടുക. പിന്നെ എന്തിന് സര്‍ക്കാര്‍ തീരുമാനത്തെ പഴിയ്ക്കണം.
പത്ത് കോടിയില്‍ അഞ്ച് കോടി ചെലവാക്കാനുള്ള സര്‍ക്കാര്‍ അനുമതി കിട്ടി കഴിഞ്ഞു. ബാക്കി പണം പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്നായിരിയ്ക്കും സര്‍ക്കാര്‍ കണ്ടെത്തുക. മാധ്യമങ്ങളിലെ പരസ്യങ്ങള്‍ മാത്രമായിരിയ്ക്കും മുഖം മിനുക്കല്‍ പണിയുടെ ഭാഗം എന്ന് കരുതിയെങ്കില്‍ തെറ്റി. ഫെബ്രവരി മാസം മുതല്‍ പിന്നെ കേരളത്തില്‍ ഉത്ഘാടന മഹാമഹങ്ങളുടെ പൂരമായിരിയ്ക്കും. ഇക്കുറി പത്രങ്ങള്‍ക്കല്ല സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്, പകരം ടെലിവിഷനാണ്.
മാര്‍ച്ച് ആദ്യ വാരം പൊതു തിരഞ്ഞെടുപ്പ് വജ്ഞാപനം ഉണ്ടാവുമെന്നാണ് കരുതുന്നത്. അതിന് മുമ്പ് തന്നെ എല്ലാം ജനങ്ങളെ അറിയിയ്ക്കണം. കവല പരസ്യങ്ങളം ഒഴിവാക്കില്ല. ഡോക്കുമെന്ററികള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചും ആലോചിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications