ഗതാഗതക്കുരുക്ക്: വിഎസിന് തെറിവിളി
തിരുവനന്തപുരം: റോഡില്‍ ഗതാഗതക്കുരുക്കുണ്ടായതിന്റെ പേരില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഫോണില്‍ ചീത്തവിളി.
മലപ്പുറം ജില്ലയിലെ തിരൂരിനും കുറ്റിപ്പുറത്തിനുമിടയില്‍ കഴിഞ്ഞ ദിവസം ഗതാഗതക്കുരുക്കുണ്ടായപ്പോള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മൊബൈല്‍ ഫോണിലേക്ക് രണ്ടു കോളുകളാണ് വന്നത്.
എടുത്തപ്പോള്‍ അസഭ്യവര്‍ഷമായിരുന്നുവത്രേ. ഈ സംഭവവുമായി ബന്ധപ്പെട്ട് പെരുമുഖം തിണ്ണക്കല്‍ ചിറയില്‍ വീട്ടില്‍ നൗഫലി(29)നെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരൂരിലെ ഭാര്യ വീട്ടില്‍ നിന്നു തിരിച്ചുവരുമ്പോള്‍ ഗതാഗതക്കുരുക്കുണ്ടായതിനെ തുടര്‍ന്ന് നൗഫല്‍ തിരൂരിനും കുറ്റിപ്പുറത്തിനുമിടയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച് അസഭ്യം പറയുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ ചെയ്ത നൗഫലിനെ പിടികൂടിയത്. ഐ ടി നിയമം അനുസരിച്ചാണ് നൗഫലിനെതിരെ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications