32കാരിയെ മാനഭംഗപ്പെടുത്തിയ 27കാരന്‍ പിടില്‍
മഞ്ചേരി: വിവാഹ വാഗ്ദാനം നല്‍കി മുപ്പത്തിരണ്ടുകാരിയെ ലൈംഗികചൂഷണത്തിന് വിധേയമാക്കിയെന്ന കേസില്‍ മഞ്ചേരി പൊലീസ് യുവാവിനെ അറസ്റ്റുചെയ്തു.
കോട്ടയം അതിരമ്പുഴ മഠത്തില്‍ പറമ്പില്‍ എം.എല്‍ നിബു(27)വിനെയാണു അറസ്റ്റ് ചെയ്തത്. മഞ്ചേരി മലബാര്‍ ഹെരിറ്റേജില്‍ പാചകക്കാരനായിരുന്ന ഇയാള്‍ ഹോട്ടലിലെ ശുചീകരണതൊഴിലാളിയായ കാവന്നൂര്‍ സ്വദേശിനിയെ പ്രണയം നടിച്ച് വലയിലാക്കുകയായിരുന്നു.
2009 ഡിസംബര്‍ രണ്ടിനു മഞ്ചേരി പുതുക്കുടിയില്‍ വീട് വാടകയ്‌ക്കെടുത്ത നിബു യുവതിയേയും കൂട്ടി ഇവിടെ താമസമാരംഭിച്ചു. എട്ടുമാസത്തോളം ഒരുമിച്ചു താമസിച്ചശേഷം ഇയാള്‍ ഗള്‍ഫിലേക്കെന്നു പറഞ്ഞു മുങ്ങുകയായിരുന്നു. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവതി പൊലീസില്‍ പരാതി നല്‍കി.
മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് അപേക്ഷിക്കുന്നതിനായി മലബാര്‍ ഹെറിറ്റേജില്‍ നിന്ന് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ നിബുവിനെ മഞ്ചേരി പഴയ ബസ്സ്റ്റാന്‍ഡില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സി ഐക്കൊപ്പം പോലീസുകാരായ അമ്മദ്, ജയഷണ്‍മുഖന്‍, രാജന്‍, അനൂപ് എന്നിവരുമുണ്ടായിരുന്നു. നിബുവിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications