ശബരിമല: ഡിജിപിയും ദേവസ്വവും റിപ്പോര്‍ട്ട് നല്‍കി

മകരജ്യോതി ദിനത്തില്‍ പുല്ലുമേട്ടില്‍ ഭക്തരെ നിയന്ത്രിക്കാന്‍ ആവശ്യത്തിന് പോലീസ് ഉണ്ടായിരുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടായിരത്തോളം വാഹനങ്ങളാണ് പുല്ലുമേട്ടില്‍ ഭക്തരുമായി എത്തിയത്. വാഹനപാര്‍ക്കിംഗിന് ആവശ്യമായ സൗകര്യമൊരുക്കാന്‍ ബോര്‍ഡിന് അനുമതി ലഭിച്ചിരുന്നില്ലെന്നും ദേവസ്വം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, പുല്ലുമേട്ടില്‍ ഭക്തരെ നിയന്ത്രിക്കാന്‍ 279 പോലീസുകാര്‍ ഉണ്ടായിരുന്നതായി ഡിജിപി ജേക്കബ് പുന്നൂസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ക്കിംഗിന് പ്രത്യേക സ്ഥലം അനുവദിച്ചിരുന്നില്ല. ഒന്നരലക്ഷത്തോളം തീര്‍ഥാടകരാണ് പുല്ലുമേട്ടില്‍ മകരവിളക്ക് ദര്‍ശിക്കാന്‍ എത്തിയിരുന്നത്. പുല്ലുമേട് ടൈഗര്‍ റിസര്‍വ് മേഖലയാതിനാല്‍ സുരക്ഷാ സൗകര്യമെകാരുക്കാന്‍ പോലീസിന് അനുമതി ലഭിച്ചിരുന്നിസ്സ- ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോടതി സ്വമേധയാ ആവശ്യപ്പെട്ട പ്രകാരമാണ് സംസ്ഥാന പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. തിക്കും തിരക്കുമാണ് ദുരന്തത്തിനു കാരണമെന്നാണു പൊലീസിന്റെ വിലയിരുത്തല്‍. പുല്ലുമേട്ടില്‍ എന്താണ് സംഭവിച്ചത്, രക്ഷാപ്രവര്‍ത്തനം എങ്ങനെ നടത്തി, ദുരന്തം നേരിടാന്‍ എന്തൊക്കെ നടപടികള്‍ എടുത്തിരുന്നു എന്നീ കാര്യങ്ങള്‍ വ്യക്തമാക്കാനാണ് കഴിഞ്ഞദിവസം കോടതി നിര്‍ദേശിച്ചിരുന്നത്.
ദുരന്തത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ചു െ്രെകം ബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. എറണാകുളം റേഞ്ച് ഐജി ബി.സന്ധ്യ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രിക്കു പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.












Click it and Unblock the Notifications