മുരളിയുടെ കാര്യത്തില്‍ അത്ഭുതം: സുധീരന്‍
കൊച്ചി: കെ. മുരളീധരന്റെ കോണ്‍ഗ്രസിലേക്കുള്ള മടങ്ങി വരവ് സംബന്ധിച്ച് കെ.കരുണാകരന് കെപിസിസിക്ക് നല്‍കിയ ഉറപ്പ് പാലിക്കുന്നത് ഇനിയും വൈകുന്നത് തന്നെ അത്ഭുതപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍.
കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല തന്നെയാണ് ഇക്കാര്യത്തില്‍ ലീഡറിന് വാക്കുകൊടുത്തിരുന്നു എന്നു പറഞ്ഞത്. എന്നിട്ടും എന്തുകൊണ്ടാണ് തീരുമാനം വൈകുന്നത് എന്ന് മനസിലാകുന്നില്ല.
ആര്‍ക്കും അഭിപ്രായവ്യത്യാസമില്ലെന്നിരിക്കെ തീരുമാനം വൈകുന്നത് ഉചിതമല്ല- അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
ഇതിനിടെ മുരളിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടും മുരളിയുടെ പ്രവര്‍ത്തനം കോണ്‍ഗ്രസിന് ആവശ്യമാണെന്നും കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞിരുന്നു.
മുരളിയെ തിരിച്ചെടുക്കണമെന്ന് ആദ്യം തന്നെ ആവശ്യപ്പെട്ട ചിലരില്‍ പ്രധാനിയായിരുന്നു എംവി സുധീരന്‍ . പലവട്ടം അദ്ദേഹം ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications