വിഴിഞ്ഞം പദ്ധതി: ഒന്നാം ഘട്ടത്തിന് അനുമതിയായി
ദില്ലി: വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതിക്ക് അനുമതി ലഭിക്കേണ്ടിയിരുന്നത്. കേന്ദ്രത്തിലെ എന്‍വയോണ്‍മെന്റ് പാനല്‍ ആണ് ഈ അനുമതി നല്‍കിയത്.
ഉടന്‍ തന്നെ പദ്ധതിക്ക് പൂര്‍ണമായി അനുമതി ലഭിക്കുമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.സുരേന്ദ്രന്‍പിള്ള അറിയിച്ചു.
തുറമുഖ അധികൃതര്‍ നല്‍കിയ രേഖകള്‍ പരിശോധിച്ചശേഷം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അടിസ്ഥാനസൗകര്യ വികസന സമിതിയാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് അനുമതി നല്‍കിയത്.
മൂന്ന് കണ്‍സള്‍ട്ടന്‍സികള്‍ നടത്തിയ പഠനറിപ്പോര്‍ട്ടാണ് തുറമുഖ അധികൃതര്‍ സമിതിക്ക് മുന്‍പാകെ സമര്‍പ്പിച്ചത്.
തുറമുഖത്തിന്റെ ഒന്നാം ഘട്ട ജോലികള്‍ മാര്‍ച്ച് മാസം രണ്ടാം വാരം തുടങ്ങുമെന്നാണ് മന്ത്രി വി സുരേന്ദ്രന്‍പിള്ള പറയുന്നത്.
ബാലരാമപുരത്ത് നിന്ന് തുറമുഖത്തേയ്ക് തീവണ്ടി പാളം പണിയാനായി റെയില്‍വെയുടെ കീഴിലുള്ള റയില്‍വെ വികാസ് നിഗമുമായി കരാറുണ്ടാക്കിയിട്ടുണ്ട്. പണിയ്ക്കുള്ള പണത്തിന്റെ ആദ്യ ഗഡുവായി 125 കോടി രൂപ ഇതിനകം സംസ്ഥാനം ഈ സ്ഥാപനത്തിന് നല്‍കി കഴിഞ്ഞു.
പണി എടുത്ത് നടത്താനുള്ള യോഗ്യതാ നിര്‍ണയത്തിനായി 14 കമ്പനികള്‍ ഇതിനകം അപേക്ഷ നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications