വിഴിഞ്ഞം തുറമുഖം പണി വൈകിയേയ്ക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി വൈകിയേയ്ക്കും. യോഗ്യതാ നിര്‍ണയത്തിനായി അപേക്ഷ സമര്‍പ്പിച്ച പല കമ്പനികളും കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായി സമയം ആവശ്യപ്പെട്ടതിനാലാണ് ഇത്. ചില കമ്പനികളോട് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായി സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
നേരത്തേ നിശ്ചയിച്ചതനുസരിച്ച് 2011 ജനുവരി 14 ന് തന്നെ യോഗ്യതാ നിര്‍ണയം നടക്കേണ്ടതായിരുന്നു. എന്നാല്‍ കമ്പനികള്‍ക്ക് കൂടുതല്‍ വിവരം നല്‍കാന്‍ 21 വരെ സര്‍ക്കാര്‍ സമയം അനുവദിച്ചിരിയ്ക്കുകയാണ്. ജനുവരി 24 നോ 25 നോ യോഗ്യതാ നിര്‍ണയം നടക്കുമെന്നാണ് ഇപ്പോള്‍ കരുതുന്നത്.
14 കമ്പനികളാണ് യോഗ്യതാ നിര്‍ണയത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ തിരഞ്ഞെടുക്കുന്ന കമ്പനിയ്ക്കായിരിയ്ക്കും അടുത്ത് 31 വര്‍ഷം തുറമുഖം നോക്കി നടത്തുന്നതിനുള്ള അവകാശം ലഭിയ്ക്കുക.
റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, മുണ്‍ഡ്രാ പോര്‍ട്ട്സ്, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ജിഎംആര്‍, ഗാമണ്‍, ജിവികെ, പട്ടേല്‍ എഞ്ചിനിയറിംഗ് (ലിമാക് എന്ന കമ്പനിയുമായി ചേര്‍ന്ന്), ജൈപ്രകാശ് അസോസിയേറ്റ്സ്, വെല്‍സ്പണ്‍ ഇന്‍ഫ്രാടെക് (ഓസ്ത്രേലിയയിലെ ലേങ്ടണുമായി ചേര്‍ന്ന്), നാഗാര്‍ജുന, ടര്‍ക്കിഷ് കമ്പനിയായ ഗ്ലോബര്‍ പോര്‍ട്ട്സ്, ഗള്‍ഫിലെ കാണ്ഡര്‍ എന്നീ കമ്പനികളാണ് യോഗ്യതാ നിര്‍ണയത്തിനായി അപേക്ഷ നല്‍കിയിട്ടുള്ളത്












Click it and Unblock the Notifications