എറിക് സ്മിഡ്ത് ഗൂഗിള്‍ സിഇഒ സ്ഥാനം വിടുന്നു

സിഇഒ സ്ഥാനത്തുനിന്നും ഒഴിയുന്ന സ്മിഡ്ത് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് മാറും. ഏപ്രില്‍ മാസത്തില്‍ അധികാരം കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു ദശാബ്ദത്തോളം ഗൂഗിളിന്റെ തലപ്പത്തിരുന്ന എറിക് സ്മിഡ്തിന്റെ സ്ഥാനമാറ്റം സാങ്കേതിക ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.
ഇന്റര്‍നെറ്റിന്റെ ലോകത്ത് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്റെ സ്വാധീനം വര്‍ധിച്ചത് എറികിന്റെ നേട്ടമായിട്ടാണ് കരുതിപ്പോരുന്നത്.
പരസ്യം, സോഫ്റ്റവെയര്‍, ഓപ്പറേറ്റിങ് സിസ്റ്റം എന്നീമേഖലകളില്‍ മൈക്രോ സോഫ്റ്റ്, ആപ്പിള്‍, യാഹു എന്നീ കമ്പനികളെ നേരിടാന്‍ ഗൂഗിളിനെ പ്രാപ്തമാക്കിയത് എറികിന്റെ പ്രവര്‍ത്തനങ്ങളാണ്.
2001ലായിരുന്നു സ്മിഡ്ത് ഗൂഗിളിന്റെ മേധാവിയായി ചുമതലയേറ്റത്. സ്ഥാനം മാറുന്നതോടെ കരാറുകള്‍, വ്യാപാരവികസനം, പങ്കാളിത്തകൂട്ടുകെട്ടുകള്‍ എന്നീകാര്യങ്ങളിലായിരിക്കും ഇനി സ്മിഡ്തിന്റെ ശ്രദ്ധ.












Click it and Unblock the Notifications