കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടികെ കുര്യന്‍ വിപ്രോയുടെ പുതിയ സിഇഒ

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: രാജ്യത്തെ മുന്‍നിര ബിസിനസ് സ്ഥാപനമായ വിപ്രോയുടെ ഐടി വിഭാഗം ജോയിന്റ് സിഇഒ മാരായ ഗിരീഷ് പരാഞ്ച്‌പെയും സുരേഷ് വസ്വാനിയും രാജിവെച്ചു.

ഇവര്‍ 20 വര്‍ഷത്തോളമായി വിപ്രോയില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു ഇവര്‍. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും ഇവര്‍ രാജിവെച്ചിട്ടുണ്ട്.

ടി.കെ.കുര്യനായിരിക്കും ഐടി ബിസിനസ്സിന്റെ പുതിയ സിഇഒ. ഇദ്ദേഹത്തിന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനവും നല്‍കിയിട്ടുണ്ട്. ഫിബ്രവരി ഒന്നിന് ചുമതലയേല്‍ക്കും.

സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ജോയിന്റ് സിഇഒ ഘടന വളരെയേറെ സഹായകരമായിരുന്നൂവെന്ന് വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി പറഞ്ഞു.

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ പ്രവര്‍ത്തനഫലവും വിപ്രോ പുറത്തുവിട്ടു. കമ്പനിയുടെ മൊത്തം അറ്റാദായം 3.36 ശതമാനം ഉയര്‍ന്ന് 1,319 കോടിയിലെത്തി. വരുമാനം 1.26 ശതമാനം ഉയര്‍ന്ന് 7,829 കോടിയായി.

ഐടി ബിസിനസ്സില്‍ നിന്നുള്ള മാര്‍ജിനില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുരേഷ് സേനാപതി പറഞ്ഞു.

ഇതിനിടെ, വിപ്രോയുടെ ഓഹരി വിലകള്‍ വെള്ളിയാഴ്ച കൂപ്പുകുത്തി. നാല് ശതമാനത്തിലേറെ നഷ്ടവുമായി ഒരവസരത്തില്‍ 457.90 രൂപ വരെ വിപ്രോയുടെ ഓഹരിവില കുറഞ്ഞു

English summary
The morning of Jan 21 saw two major leadership shifts among two IT majors. First it was the Goggle leadership, then comes a change more important to India. IT major Wipro announced on Friday, Jan 21 the appointment of its new chief executive officer (CEO) TK Kurien
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X