മുന്‍ പ്രിന്‍സിപ്പലിനെ മാനഭംഗപ്പെടുത്തി കൊന്നു
അലഹാബാദ്: ഒറ്റയ്ക്കു താമസിച്ചിരുന്ന എഴുപതുകാരിയായ മുന്‍ കോളജ് പ്രിന്‍സിപ്പലിനെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ വീട്ടുജോലിക്കാരനായ ഇരുപത്തിയൊന്നുകാരനെ പോലീസ് അറസ്റ്റു ചെയ്തു.
അമര്‍ സിംഗ് യാദവ് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. വൃദ്ധയെ കൊല്ലണമെന്നു ലക്ഷ്യമില്ലായിരുന്നെന്നും എന്നാല്‍, പീഡിപ്പിച്ചകാര്യം പോലീസില്‍ പരാതിപ്പെടുമെന്നു വൃദ്ധ പറഞ്ഞതിനെത്തുടര്‍ന്ന രക്ഷപ്പെടാന്‍ അവരെ കൊല്ലുകയായിരുന്നുവെന്നും അമര്‍ പൊലീസിനോട് പറഞ്ഞു.
സംഭവശേഷം വീട്ടില്‍നിന്നു പുറത്തുകടക്കാന്‍ ശ്രമിക്കവേ വീട്ടുജോലിക്കാരി വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ ടെറസില്‍ ഒളിക്കുകയായിരുന്നു.
വൃദ്ധകൊല്ലപ്പെട്ടു കിടക്കുന്നതു കണ്ട വേലക്കാരിയാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ പരുഷന്മാരുടെ ഷൂ കാണുകയും ഇതേത്തുടര്‍ന്ന് വീടു പരിശോധിക്കുകയും അമര്‍ സിംഗ് യാദവിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.












Click it and Unblock the Notifications