പുല്ലുമേട് ദുരന്തം: കെ ജയകുമാര്‍ അന്വേഷിക്കും
തിരുവനന്തപുരം: പുല്ലുമേട് ദുരന്തത്തേക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം അഡീഷണല്‍ ചീഫ് സെക്രട്ടറിയും ശബരിമല ചീഫ് കോര്‍ഡിനേറ്ററുമായ കെ. ജയകുമാറിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
അയ്യപ്പന്‍മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഉന്നതതലയോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനമെടുക്കുന്നതിനിടയില്‍ ദേവസ്വം അഡീഷണല്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ യോഗത്തിലേക്കു വിളിച്ചുവരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദുരന്തകാരണം കെ. ജയകുമാര്‍ യോഗത്തിനു മുമ്പാകെ വിശദീകരിച്ചു.
അയ്യപ്പന്‍മാര്‍ ശബരിമലയിലും പുല്ലുമേട്ടിലും തമ്പടിക്കുന്നത് ഒഴിവാക്കണമെന്നു ജയകുമാര്‍ ആവശ്യപ്പെട്ടു. ഇവരെ പല ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിക്കണംമെന്നും അദ്ദേഹം പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാന്‍ മന്ത്രിസഭായോഗം ജയകുമാറിനെ ചുമതലപ്പെടുത്തി.












Click it and Unblock the Notifications