ലോട്ടറി ഓഡിനന്‍സിന് സ്‌റ്റേ

മുന്‍ ഉത്തരവു പ്രകാരം മേഘയില്‍ നിന്നു പഴയ നിരക്കില്‍ നികുതി സ്വീകരിക്കാന്‍ ജസ്റ്റിസ് സി.കെ.അബ്ദുള്‍ റഹീം ഉത്തരവിട്ടു. ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക്് ഹൈക്കോടതി നോട്ടീസ് അയച്ചു.
ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സും രണ്ടു വിതരണക്കാരും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണു ഹൈക്കോടതി ഇടക്കാല ഉത്തരവ്.
ലോട്ടറി ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനു വിട്ടിരിക്കുകയാണ്.
ലോട്ടറി ഓര്‍ഡിനന്‍സ് വിജ്ഞാപനം സ്‌റ്റേ ചെയ്ത കോടതി, ഓര്‍ഡിനന്‍സുകള്‍ ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി.
ലോട്ടറി ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും കാണിച്ചാണ് ഭൂട്ടാന്‍ ലോട്ടറി വിതരണക്കാരായ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഹൈക്കോടതിയെ സമീപിച്ചത്.
ഓര്‍ഡിനന്‍സിന് സര്‍ക്കാരിന് അധികാരമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.
അന്യസംസ്ഥാന ലോട്ടറി വില്‍പ്പന വിവാദമായ സാഹചര്യത്തിലായിരുന്നു ലോട്ടറി നെറുക്കെടുപ്പിനുള്ള നികുതി വര്‍ദ്ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.












Click it and Unblock the Notifications