മകരജ്യോതി മനുഷ്യന്‍ കത്തിക്കുന്നത് : സുധാകരന്‍

ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ വിവാദം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണെന്നും അദ്ദേഹം വ്യാഴാഴ്ച പറഞ്ഞു.
മകരജ്യോതി സംബന്ധിച്ച എന്റെ നിലപാടു 2008ല്‍ വ്യക്തമാക്കിയതാണ്. ആദിവാസി വിശ്വാസവുമായി ബന്ധപ്പെട്ടാണു മകരജ്യോതി കത്തിച്ചുതുടങ്ങിയത്. അതു തുടര്‍ന്നുപോന്നു.
കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരും ചില പോലീസുകാരും അറിഞ്ഞുകൊണ്ടു നടത്തുന്നതാണെന്നാണു കേട്ടുകേള്‍വി. മകരജ്യോതി ദൈവികമാണോ അല്ലയോ എന്നതു വിശ്വാസത്തിന്റെ ഭാഗമാണ്- അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡ് അറിഞ്ഞുകൊണ്ടാണോ ഇതു കത്തിക്കുന്നതെന്ന ചോദ്യത്തിനു ദേവസ്വംബോര്‍ഡ് അറിയേണ്ട കാര്യമെന്താണെന്നായിരുന്നു സുധാകരന്റെ പ്രതികരണം. മകരജ്യോതി ദൈവികമാണെന്നോ അല്ലെന്നോ പറഞ്ഞാലും സര്‍ക്കാര്‍ പ്രശ്‌നത്തിലാകും. ഇതൊക്കെ വിശ്വാസത്തിന്റെ ഭാഗമാണ്.
മുഖ്യമന്ത്രിയുടെ നിലപാടു തന്നെയാണു എന്റേതും. ഭരണാധികാരികള്‍ക്കിതു നിരോധിച്ചുകൊണ്ടു പ്രഖ്യാപനം നടത്താനാകില്ല. പുല്ലുമേടു ദുരന്തത്തിനുശേഷം സര്‍ക്കാര്‍ ഇതുസംബന്ധിച്ചു നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
അവിടെ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുകയാണ് ഏക പോംവഴി. ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ് മാസ്റ്റര്‍പ്ലാന്‍ പ്രഖ്യാപനമുണ്ടായതെങ്കിലും നടപ്പാക്കിയിരുന്നില്ല. മകരജ്യോതി ദിവസം ആളുകള്‍ കൂടുതലായതിനാലാണു ദുരന്തമുണ്ടായതെന്നു പറയുന്നതു ശരിയല്ല. ഭക്തര്‍ വര്‍ധിക്കുമ്പോള്‍ അതിനനുസരിച്ചു സൗകര്യം ഒരുക്കുകയാണു വേണ്ടതെന്നും മുന്‍ദേവസ്വം മന്ത്രി കൂടിയായ സുധാകരന്‍ റഞ്ഞു.












Click it and Unblock the Notifications