മകരവിളക്ക് വിവാദം അനാവശ്യമെന്ന് തന്ത്രി
തിരുവനന്തപുരം: ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന മകരവിളക്ക് വിവാദം അനാവശ്യമാണെന്ന് ശബരിമലയിലെ മുതിര്‍ന്ന തന്ത്രി കണ്ഠരര് മഹേശ്വരര് പറഞ്ഞു.
മകരജ്യോതിയും മകരവിളക്കും രണ്ടാണ്. മകരജ്യോതി നക്ഷത്രവും മകരവിളക്ക് പൊന്നമ്പലമേട്ടില്‍ തെളിയിക്കുന്നതുമാണ്- അദ്ദേഹം വിശദീകരിച്ചു.
ശബരിമല തന്ത്രി കുടുംബം മകരവിളക്ക് സംബന്ധിച്ച് നടക്കുന്ന കേസില്‍ കക്ഷി ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്.
നേരത്തേ ശബരിമല ദുരന്തം ഉണ്ടായതിന് പിന്നാലെ മകരവിളക്ക് പ്രശ്‌നം ഉന്നയിക്കപ്പെട്ടപ്പോള്‍ തന്ത്രിയും കൊച്ചുമകന്‍ രാഹുല്‍ ഈശ്വര്‍ മകരവിളക്ക് ആദിവാസികള്‍ കത്തിക്കുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു. മകരവിളക്കും മകരജ്യോതിയും രണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനിടെ ശബരിമലയില്‍ മകരവിളക്ക് കൊളുത്തി അയ്യപ്പന്‍മാരെ വഞ്ചിക്കുന്നത് നിര്‍ത്തണമെന്ന് പന്തളം രാജ കുടുംബാംഗം രാജവര്‍മ്മ രാജ ആവശ്യപ്പെട്ടു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജവര്‍മ്മ രാജ മകരവിളക്ക് കൊളുത്തുന്നതിനെതിരെ രംഗത്ത് വന്നത്.
വിളക്ക് എവിടെ കണ്ടാലും തൊഴണം. എന്നാല്‍ പൊന്നമ്പലമേട്ടില്‍ വിളക്ക് കൊളുത്തി അതിന് ദൈവിക പരിവേഷം നല്‍കി ഭക്തരെ വഞ്ചിക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത്.
മകരവിളക്ക് വിവാദം വിശ്വാസത്തിന്റെ പ്രശ്‌നമായതിനാല്‍ ഇടപെടേണ്ട എന്നാണ് സര്‍ക്കാരിന്റെ തീരുമാനം. ദേവസ്വം ബോര്‍ഡ് തന്ത്രിമാരുമായും ആചാര്യന്‍മാരുമായും ആലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍നിലപാട് സ്വീകരിക്കുകയെന്നാണ് അറിയുന്നത്.












Click it and Unblock the Notifications