മാറാട് ഒന്നാം കലാപം: പ്രതികള്‍ക്ക് ജീവപര്യന്തം

ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. സുരേഷ് (55) , മാറാട് കോരന്റകത്ത് ബിവീഷ് (37), ചോയിച്ചന്റകത്ത് ബിജേഷ്(32) എന്നിവര്‍ക്കാണു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതികള്‍ 25,000 രൂപ പിഴയുമൊടുക്കണം.
ഈ കേസിലെ മറ്റ് അഞ്ചു പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടു കോടതി വ്യാഴാഴ്ച വിട്ടയച്ചിരുന്നു. ഇതോടെ മാറാട് ഒന്നാം കലാപത്തിലെ മുഴുവന്‍ കൊലക്കേസുകളിലും വിധിയായി.
കുഞ്ഞിക്കോയ വധക്കേസിലെ ആദ്യ മൂന്നു പ്രതികളാണു ബിവിഷ്, സുരേഷ്, ബിജേഷ് എന്നിവര്‍. ഐപിസി 302 പ്രകാരം കൊലപാതകം, 143 പ്രകാരം അതിക്രമിച്ചു കടക്കല്‍, 148 പ്രകാരം കലാപമുണ്ടാക്കല്‍, 153 എ പ്രകാരം മതസ്പര്‍ധ വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി കോടതി കണ്ടെത്തി.
2002 ജനുവരി മൂന്നിനാണു കേസിനാസ്പദമായ സംഭവം നടന്നത്. മാറാട് ജുമാ മസ്ജിദിനു സമീപത്തെ റോഡില്‍ രാത്രി എട്ടിനു പ്രതികള്‍ കുഞ്ഞിക്കോയയെ വെട്ടി കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
കേസില്‍ 21 സാക്ഷികളെ വിസ്തരിച്ചു. 47 രേഖകളും എട്ടു തൊണ്ടികളും ഹാജരാക്കി.












Click it and Unblock the Notifications