സ്മാര്‍ടിസിറ്റി: ആശങ്കയുണ്ടെന്ന് ഉമ്മന്‍ചാണ്ടി

രണ്ടു വര്‍ഷം മുന്‍പ് ആദ്യഘട്ടം പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതി അഞ്ചു വര്‍ഷം ആയിട്ടും തുടങ്ങാന്‍ കഴിയാത്തതില്‍ ആശങ്ക സ്വാഭാവികമാണ്. എന്നാല്‍ പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടില്ല എന്നറിയുന്നതില്‍ ആശ്വാസമുണ്ട്- അദ്ദേഹം പറഞ്ഞു.
ഇ.അഹമ്മദിന് കാബിനറ്റ് റാങ്ക് പദവി നല്‍കണമായിരുന്നുവെന്ന മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ആവശ്യം അവസരവാദപരമല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കുഞ്ഞാലിക്കുട്ടി പറഞ്ഞത് മുസ്‌ലിം ലീഗിന്റെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഇ.അഹമ്മദിന് ക്യാബിനറ്റ് പദവി നല്‍കാത്തതില്‍ കഴിഞ്ഞ ദിവസം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി അനിഷ്ടം പ്രകടിപ്പിച്ചിരുന്നും.
ക്യാബിനറ്റ് പദവി ലഭിക്കാനുള്ള കഴിവും അര്‍ഹതയും അഹമ്മദിന് ഉണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞുച് എന്നാല്‍ യുപിഎയില്‍ പരാതി പറയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications