കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല: സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി

  • By Lakshmi
Google Oneindia Malayalam News

Sabarimala Tragedy
കൊച്ചി: തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ശബരിമലയില്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

നിലയ്ക്കലില്‍ ബേസ് ക്യാമ്പ് തുറന്ന് തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുമെന്നും സന്നിധാനത്ത് രണ്ടുനിലയുള്ള നടപ്പന്തല്‍, അതിനു പുറകില്‍ മേല്‍പ്പാലം എന്നിവ നിര്‍മ്മിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പുല്ലുമേട് ദുരന്തത്തെക്കുറിച്ച് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

സുരക്ഷ സംബന്ധിച്ചുള്ള ഹൈപവര്‍ കമ്മറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും െ്രെകംബ്രാഞ്ച് അന്വേഷണത്തിലൂടെ അപകടകാരണം വ്യക്തമാകുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പുല്ലുമേട്ടില്‍ 102 പേര്‍ മരിക്കാനിടയായ സാഹചര്യം എന്തെന്ന് സര്‍ക്കാറും മറ്റ് അധികൃതരും ഹൈക്കോടതിയെ വ്യാഴാഴ്ചയോടെ അറിയിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.

English summary
The State Government today submitted the affidavit in the Kerala High Court in connection with the Pulmedu tragedy which resulted in the death of 104 Sabarimala pilgrims,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X