കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണര്‍ക്ക് ചിദംബരത്തിന്റെ പിന്തുണ

  • By Ajith Babu
Google Oneindia Malayalam News

P Chidamabaram
ദില്ലി: അഴിമതി നിരോധന നിയമപ്രകാരം കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്‍ണര്‍ ആര്‍എച്ച് ഭരദ്വാജിന്റെ നടപടിയെ പിന്തുണയ്ക്കുന്നുവെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം.

ജനാധിപത്യ വ്യവസ്ഥിതിയ്ക്ക് ചേരാത്ത പ്രവൃത്തിയാണ് ബിജെപി പ്രോസിക്യൂഷന്‍ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ബിജെപിയ്ക്ക് ഈ വിഷയത്തില്‍ എന്തെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കില്‍ നിമയപരമായി നേരിടുകയാണ് വേണ്ടതെന്ന് എഴുതി തയാറാക്കിയ പ്രസ്താവനയിലൂടെ ചിദംബരം വ്യക്തമാക്കി.

കര്‍ണാടകത്തിലെ പ്രശ്‌നങ്ങളെല്ലാം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ആദ്യമായല്ല ഒരു ഗവര്‍ണര്‍ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നത്. മധ്യപ്രദേശിലെ ഒരു കേസില്‍ ഗവര്‍ണര്‍ക്ക് ഈ അധികാരമുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനം എടുത്തയുടനെ ഗവര്‍ണറോടു കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെ ഗവര്‍ണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

English summary
Home minister P Chidamabaram today criticised BJP for its attack on Karnataka Governor H R Bhardwaj granting sanction to prosecute the chief minister and said the governor's decision was in accordance with the law.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X