ഗ്രേറ്റ് ഖാലിയുടെ ആരാധകര്‍ക്ക് നേരെ വെടിവെപ്പ്

ഖാലിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ ആരാധകര്‍ തിക്കിതിരക്കിയപ്പോഴാണ് അംഗരക്ഷകര്‍ വെടിയുതിര്‍ത്തത്. ലുധിയാനയില്‍ പഞ്ചാബ് വിധാന്‍സഭ സ്പീക്കറും ബിജെപി നേതാവുമായ സത് പാല്‍ ഗൊസൈനിനെ സന്ദര്‍ശിക്കാനെത്തിയതാണു ഖാലി.
ഗൊസൈനിന്റെ വീടിനുള്ളില്‍ കയറി ഖാലിയുടെ ഫോട്ടൊയെടുക്കാന്‍ ചിലര്‍ മുതിര്‍ന്നതാണ് അംഗരക്ഷകരെ പ്രകോപിപ്പിച്ചത്. വെടിവെപ്പിനെ തുടര്‍ന്ന് ഖാലിയുടെ വാഹനത്തിനു നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു. ഖാലി പോയതിനു ശേഷവും രോഷാകുലരായ ജനക്കൂട്ടം ഗൊസൈനിന്റെ വീടിനു മുന്നില്‍ പ്രതിഷേധിച്ചു.












Click it and Unblock the Notifications