സിപിഎം പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ വെട്ടി
തലശ്ശേരി: സിപിഎം പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ തന്നെ വെട്ടി പരിക്കേല്പിച്ചു. ഉത്സവസ്ഥലത്ത് ഉണ്ടായ അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന രഞ്ജിത്തിനെ (35) ഒരു സംഘം സിപിഎമ്മുകാര്‍ ആശുപത്രിയിലെത്തി വെട്ടി പരിക്കേല്പിച്ചത്.
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാസ്പത്രിയില്‍ ജനുവരി 21 വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. അക്രമികള്‍ വാര്‍ഡിലെത്തിയതോടെ അവിടെ ഉണ്ടായിരുന്നവര്‍ പരിഭ്രാന്തരായി നിലവിളിച്ച് നാല് പാടും ഓടി. അഞ്ചാം നിലയിലെ വാര്‍ഡിലായിരുന്നു ആക്രമണം. വടിവാള്‍, ചങ്ങല, ഇരുമ്പ് വടി തുടങ്ങിയ ആയുധങ്ങളുമായാണ് സംഘം ആശുപത്രിയില്‍ എത്തിയത്.
ആശുപത്രിയില്‍ സംഘം ചില ആയുധങ്ങള്‍ ഉപേക്ഷിച്ച് പോയി. അത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications